മൈക്രോസോഫ്റ്റ് വിൻഡോസിന്റെ സാങ്കേതിക തകരാറിന് പിന്നാലെ ഇന്ത്യയിലെ എയർലൈൻ സംവിധാനങ്ങളുടെ പ്രവർത്തനം സാധാരണനിലയിലായെന്ന് സിവിൽ ഏവിയേഷൻ മന്ത്രി കെ. രാംമോഹൻ നായിഡു. പുലർച്ചെ മൂന്ന് മണി മുതൽ പ്രവർത്തനം സാധാരണഗതിയിലായി.
വിമാനങ്ങൾ പുനഃക്രമീകരിച്ചെന്നും റീഫണ്ടുകൾ നൽകി തുടങ്ങിയെന്നും മന്ത്രി പറഞ്ഞു. വിമാനത്താവളങ്ങളിലെയും എയർലൈനുകളിലെയും പ്രവർത്തനങ്ങൾ വ്യോമയാന മന്ത്രാലയം നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. രാജ്യത്തുടനീളം വിമാനത്താവളങ്ങളിൽ തുടർച്ചയായി രണ്ടാം ദിനവും സാങ്കേതിക തകരാറുകൾ അനുഭവപ്പെട്ടെന്ന വാർത്തകൾക്ക് പിന്നിലെയാണ് മന്ത്രാലയത്തിന്റെ പ്രസ്താവന.
ക്രൗഡ്സ്ട്രൈക് ഫാൽക്കൺ എന്ന ഉപയോഗിച്ചിരുന്ന വിൻഡോസ് കമ്പ്യൂട്ടറുകളിലാണ് കാര്യമായ പ്രശ്നമുണ്ടായത്. ആപ്പിൾ മാക്, ലിനക്സ് കമ്പ്യൂട്ടറുകളെ തകരാർ ബാധിച്ചില്ല. സോഫ്റ്റ് വെയർ അപ്ഡേറ്റിന് ശേഷം കമ്പ്യൂട്ടർ പ്രശ്നത്തിലാണെന്ന് എഴുതി കാണിക്കുന്ന ബ്ലബ സ്ക്രീൻ ദൃശ്യമാവുകയായിരുന്നു.















