പാരിസിലേക്ക് കായിക ലോകം; ഇന്ത്യക്ക് അഭിമാനമാകുന്ന മെഡൽ പ്രതീക്ഷകൾ ഇവർ
Saturday, May 24 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports

പാരിസിലേക്ക് കായിക ലോകം; ഇന്ത്യക്ക് അഭിമാനമാകുന്ന മെഡൽ പ്രതീക്ഷകൾ ഇവർ

Janam Web Desk by Janam Web Desk
Jul 20, 2024, 04:43 pm IST
FacebookTwitterWhatsAppTelegram

ലോകകായിക മാമാങ്കത്തിന് തിരിതെളിയാൻ ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. 16 വിഭാഗങ്ങളിലായി 117 താരങ്ങളാണ് പാരിസ് ഒളിമ്പിക്‌സിൽ രാജ്യത്തെ പ്രതിനിധീകരിക്കുക. ടോക്കിയോ ഒളിമ്പിക്‌സിനെക്കാൾ മികച്ച പ്രകടനം പാരിസിൽ കാഴ്ചവയ്‌ക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ സംഘം.

മെഡൽ പ്രതീക്ഷയുള്ള താരങ്ങൾ

നീരജ് ചോപ്ര
ജാവലിൻ ത്രോയിലൂടെ അത്‌ലറ്റിക്‌സിൽ രാജ്യത്തിനായി സ്വർണം നേടുന്ന ആദ്യ താരം. സമീപകാലത്തെ ടൂർണമെന്റുകളിൽ മികച്ച പ്രകടനം കാഴ്ചവയ്‌ക്കുന്ന നീരജ് ചോപ്രയിൽ നിന്ന് സ്വർണത്തിൽ കുറഞ്ഞതൊന്നും ആരാധകർ പ്രതീക്ഷിക്കുന്നില്ല.

മീരാഭായ് ചാനു
ടോക്കിയോ ഒളിമ്പിക്സിൽ ഭാരദ്വാഹനത്തിൽ വെള്ളി നേടിയ മീരയുടെ ല്ക്ഷ്യം സ്വർണമെഡലാണ്.

ഇന്ത്യൻ പുരുഷ ഹോക്കി ടീം
41 വർഷത്തിന് ശേഷം 2020 ടോക്കിയോ ഒളിമ്പിക്‌സിൽ ഇന്ത്യൻ ടീം വെങ്കലം നേടി. ഈ വർഷവും ഹോക്കി ടീമിൽ വലിയ പ്രതീക്ഷയാണ് രാജ്യത്തെ കായിക പ്രേമികൾക്കുള്ളത്.

പി വി സിന്ധു
ബാഡ്മിന്റണിൽ രണ്ടുതവണയാണ് പിവി സിന്ധു ഒളിമ്പിക്‌സ് മെഡൽ സ്വന്തമാക്കിയിട്ടുള്ളത്. റിയോയിൽ (2016) വെള്ളിയും ടോക്കിയോയിൽ വെങ്കലവുമായി തിളങ്ങിയ താരം പാരിസിൽ സ്വർണം ലക്ഷ്യമിടുന്നു.

സാത്വിക് സായ് രാജ് -ചിരാഗ് ഷെട്ടി
ബാഡ്മിന്റൺ ഡബിൾസ് ജോഡികളായ സാത്വിക് സായ് രാജ് -ചിരാഗ് ഷെട്ടി സഖ്യത്തിലും രാജ്യത്തിന് പ്രതീക്ഷകളേറെയാണ്. ഏഷ്യൻ ഗെയിംസിലെയും സ്വിസ് ഓപ്പണിലെയും കിരീട നേട്ടം, പാരിസിലും ആവർത്തിക്കുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

അദിതി അശോക്
ഏഷ്യൻ ഗെയിംസ് ഗോൾഫിൽ വെള്ളി നേടിയിരുന്നു. ടോക്കിയോ ഒളിമ്പിക്‌സിൽ മെഡൽ നേടാൻ ആയില്ലെങ്കിലും മികച്ച പ്രകടനം കാഴ്ച വച്ചു. കരിയറിലെ ഏറ്റവും മികച്ച ഫോമിലുള്ള താരം പാരിസിൽ മെഡൽ നേടാനാവുമെന്ന പ്രതീക്ഷയിലാണ്.

സിഫ്റ്റ് കൗർ സമ്ര
ഷൂട്ടിംഗിൽ വനിതകളുടെ 50 മീറ്ററിൽ ലോക റെക്കോർഡിന് ഉടമയായ താരം ഇതുവരെയും ഒളിമ്പിക് മെഡൽ നേടിയിട്ടില്ല. 2024 താരം അത് നേടുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

വിനേഷ് ഫോഗട്ട്
ഗുസ്തിയിൽ തുടർച്ചയായ മൂന്ന് തവണയും ഒളിമ്പിക്സിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ഗുസ്തി താരം. 50 കിലോഗ്രാം വിഭാഗത്തിൽ മെഡൽ നേടുമെന്നാണ് കരുതുന്നത്.

നിഖത് സരീൻ
രണ്ട് തവണ ലോക ചാമ്പ്യനായ നിഖത് സരീൻ കന്നി ഒളിമ്പിക്‌സിനാണ് തയ്യാറെടുക്കുന്നത്. ബോക്‌സിംഗിൽ ഇത്തവണത്തെ മെഡൽ പ്രതീക്ഷയുള്ള താരം.

ലവ്‌ലിന ബോർഹോഗെയ്ൻ

ബോക്‌സിംഗിൽ ടോക്കിയോയിലെ മെഡൽ നേട്ടം പാരിസിലും ആവർത്തിക്കുകയാണ് ലക്ഷ്യം. 75 കിലോ ഗ്രാം വിഭാഗത്തിലാണ് മത്സരിക്കുന്നത്.

Tags: indiasPARIS OLYMPICS 2024top 10Medal Contenders
ShareTweetSendShare

More News from this section

വേൾഡ് മാസ്റ്റേഴ്സ് ​ഗെയിംസ്, ഹാൻഡ് ബോളിൽ ഇന്ത്യൻ ടീമിന് ചരിത്ര നേട്ടം

കോളേജുകൾക്കായി ഐപിഎൽ, ഐഎസ്എൽ മോഡൽ ലീഗ്; കിക്കോഫ് 26ന്

വിരാടിന്റെ വിരമിക്കൽ, നിർണായക വെളിപ്പെടുത്തലുമായി മുഖ്യ സെലക്ടർ

90 കടന്നില്ല! യാനുസ്‌ കുസിൻസ്‌കി മെമ്മോറിയൽ മീറ്റിലും നീരജിന് വെള്ളി

മലയാളി താരം രാഹുൽ കെപി വെസ്റ്റ്ഹാം യുണൈറ്റഡിൽ, ഇനി അമേരിക്കയിൽ പന്ത് തട്ടും

ശുഭ്മാൻ ​ഗിൽ ഇന്ത്യൻ നായകൻ, പന്ത് വൈസ് ക്യാപ്റ്റൻ; കരുൺ നായരും സായ് സുദർശനും സ്ക്വാഡിൽ, ടീം പ്രഖ്യാപിച്ചു

Latest News

‘പോൺ അഡിക്റ്റ്’ എന്ന് വിളിച്ചു; ന്യൂയോർക്ക് ടൈംസിനെതിരെ 15,00 കോടി രൂപയുടെ മാന നഷ്ടക്കേസുമായി ഗോത്ര നിവാസികൾ

വെറൈറ്റി അല്ലെ! അലറിയടുക്കുന്ന ചുഴലിക്കാറ്റിന് മുന്നിൽ നിന്ന് കമുകിയെ ‘പ്രപ്പോസ്’ ചെയ്ത് യുവാവ്; വീഡിയോ വൈറൽ

ലോഡ്‌ജിൽ കഴുത്തറുത്ത നിലയിൽ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി; മുറിയിൽ ഉണ്ടായിരുന്ന നാലു പേരെ കാണാനില്ല

സൊമാലിയയെക്കാൾ കഷ്ടം; സ്ഫോടനങ്ങളിൽ മരിക്കുന്ന സാധാരണക്കാരുടെ എണ്ണത്തിൽ പാകിസ്താൻ ആദ്യ പത്തിൽ; കഴിഞ്ഞ വർഷത്തെ കണക്ക് പുറത്ത്

എട്ട് വയസ്സുകാരിക്ക് ക്രൂരമർദ്ദനം പ്രാങ്കാവില്ല!! മാമച്ചൻ കുടുങ്ങും; അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

ശക്തമായ കാറ്റും മഴയും; നല്ലളത്ത് 110 കെ വി ലൈൻ ടവർ ചെരിഞ്ഞു; ഒഴിവായത് വൻദുരന്തം

ഇത് വേറെ ലെവൽ വൈബ്! ‘മൂൺ വാക്കി’ലെ ‘വേവ് സോങ്’ റിലീസായി

റൈഡിങ് അക്കാദമിയിലെ കുതിരയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി; 30 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies