തിരുവനന്തപുരം: എകെജി സെന്റിന് നേരെ പടക്കമെറിഞ്ഞ സംഭവത്തിൽ കെ സുധാകരനും വി ഡി സതീശനും സമൻസ്. പായ്ച്ചിറ സ്വദേശി നവാസിന്റെ പരാതിയിലാണ് കേസ്. അടുത്ത മാസം 28-ന് ഹാജരാകണമെന്നാണ് കോടതിയുടെ നിർദ്ദേശം. കേസിലെ സാക്ഷികളാണ് കെ സുധാകരനും വി ഡി സതീശനും.
തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റാണ് കോടതിയിൽ സമൻസ് അയച്ചത്. ഇ.പി ജയരാജൻ പി.കെ ശ്രീമതി എന്നിവർക്കെതിരെയാണ് പരാതി നൽകിയത്. ഇരുവർക്കുമെതിരെ കേസെടുക്കണമെന്നാണ് ഹർജിയിൽ പറയുന്നത്.
രണ്ടു വർഷം മുമ്പായിരുന്നു എകെജി സെന്ററിന് നേർക്ക് പടക്കമെറിഞ്ഞ സംഭവമുണ്ടായത്. രാത്രി 11.30 ഓടെ മുഖ്യകവാടത്തിനു സമീപമുള്ള ഹാളിന്റെ ഗേറ്റിലൂടെ അകത്തേക്ക് സ്ഫോടക വസ്തു എറിയുകയായിരുന്നു. കുന്നുകുഴി ഭാഗത്തുനിന്നു ഇരുചക്ര വാഹനത്തിലെത്തിയ ഒരാളാണ് സ്‌ഫോടകവസ്തു എറിഞ്ഞതെന്നു സിസിടിവി ദൃശ്യങ്ങളില്‍നിന്നു കണ്ടെത്തിയിരുന്നു. എകെജി സെന്ററിന്റെ മുഖ്യഗേറ്റിൽ പൊലീസ് കാവൽ ഉണ്ടായിരുന്നുവെങ്കിലും ഹാളിന്റെ ഗേറ്റിനു സമീപം പൊലീസ് സാമീപ്യമുണ്ടായിരുന്നില്ല.















