നായകനായി അരങ്ങേറിയ ആദ്യ സിനിമയുടെ വിജയം നിരാലംബരായ കുട്ടികൾക്കൊപ്പം ആഘോഷിച്ച് ബോളിവുഡ് താരം. ഹൊറർ-കോമഡി ചിത്രമായ ”മുഞ്ജ്യ’യുടെ വിജായോഘഷമാണ് അനാഥാലയത്തിൽ നടത്തിയത്. അഭയ് വർമ എന്ന പുതുമുഖ നടനാണ് കുട്ടികൾക്ക് ഭക്ഷണവും മധുരവും വിളംബി അവർക്കൊപ്പം സമയം ചെലവിട്ടത്. ഇതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ തരംഗമായി.
മരിച്ചുപോയ സുശാന്ത് സിംഗ് രാജ്പുതിനെ ഓർമിക്കുന്നതാണ് അഭയ് വർമയുടെ പ്രവൃത്തികളെന്ന് സുശാന്തിന്റെ ആരാധകർ സോഷ്യൽ മീഡിയയിൽ കുറിച്ചു. അഭയ് കുട്ടികൾക്കൊപ്പം ഭക്ഷണം കഴിച്ചും അവർക്ക് കഥകൾ പറഞ്ഞു നൽകിയും ചിത്രത്തിലെ പാട്ടിന് ഡാൻസ് കളിച്ചും ഒരുദിവസം മനോഹരമാക്കി.
ശർവരി, മോന സിംഗ്, സത്യരാജ് എന്നിവർ അഭിനയിച്ച ചിത്രം ബോക്സോഫീസിലും വിജയിച്ചിരുന്നു.ആദിത്യ സർപോത്ദാർ സംവിധാനം ചെയ്ത മുഞ്ജ്യ മറാത്തി നാടോടിക്കഥകളെ ആസ്പദമാക്കിയുള്ളതാണ്.മഡോക്ക് ഫിലിംസ് ആണ് ചിത്രം നിർമിച്ചത്.മുണ്ടൻ ചടങ്ങ് കഴിഞ്ഞ് 10 ദിവസത്തിനുള്ളിൽ മരിക്കുന്ന ആൺകുട്ടികൾ മുഞ്ജ്യ എന്ന് വിളിക്കുന്ന പ്രേതങ്ങളായി മാറുന്ന കഥയാണ് ചിത്രം ചർച്ചചെയ്യുന്നത്.
View this post on Instagram
“>
View this post on Instagram