ന്യൂഡൽഹി: ദോഡയിൽ സൈനികരുടെ ജീവത്യാഗം വെറുതയാകില്ലെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്. ഏറ്റുമുട്ടലിൽ നാല് സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെ സർക്കാർ ചില തന്ത്രങ്ങൾ ആവിഷ്കരിച്ചിട്ടുണ്ട്. അതെല്ലാം പക്ഷെ പരസ്യമാക്കാൻ കഴിയില്ല അദ്ദേഹം വ്യക്തമാക്കി.
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കശ്മീരിൽ വില്ലേജ് ഡിഫൻസ് ഗാർഡുകൾ പുനരുജ്ജീവിപ്പിക്കുമെന്നും ആധുനിക ആയുധങ്ങൾ നൽകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദോഡയിൽ ആക്രമണങ്ങൾ നടക്കുകയാണ്. 90 കളിൽ, തീവ്രവാദം മൂർദ്ധന്യത്തിൽ എത്തിയപ്പോൾ ജമ്മുവിലേക്ക് പാലയനം ചെയ്യേണ്ടി വന്നു. എന്നാൽ ദോഡയിലെ സാമുദായിക സൗഹാർദ്ദം കാരണം ഒരു പാലയനവും നടന്നിട്ടില്ല. ഇപ്പോൾ പ്രദേശത്ത് അരാക്ഷിതാവസ്ഥ സൃഷിക്കുന്നത് നമ്മുടെ അയൽരാജ്യമാണ്, അദ്ദേഹം ആവർത്തിച്ച് വ്യക്തമാക്കി.
ജൂലൈ 16ന് ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ക്യാപ്റ്റൻ ബ്രിജേഷ് ഥാപ്പ നാല് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഭീകരവിരുദ്ധ ഓപ്പറേഷൻ സൈന്യം ശക്തമാക്കി.55 ഓളം ഭീകകർ നുഴഞ്ഞു കയറിയെന്നാണ് വിവരം. ഭീകരരെ കണ്ടെത്തി ഇല്ലാതാക്കുന്നതിനായി കശ്മീർ പൊലീസും സൈന്യവും സംയുക്തമായാണ് തെരച്ചിൽ മുന്നോട്ട് കൊണ്ടുപോകുന്നത്. പോരാട്ടം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജമ്മു മേഖലയിലെ പിർ പഞ്ചലിലേക്ക് 3000 സൈനികരെ അധികമായി വിന്യസിച്ചിട്ടുണ്ട്.















