തൃശൂർ: ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പരിശോധന നടത്തി വിജിലൻസ് സംഘം. ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളില്‍ സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് റെയ്ഡ്.
ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ വലിയ വീഴ്ചയുള്ളതായും, സാമ്പത്തിക ക്രമക്കേടുകൾ നടക്കുന്നതായും ആക്ഷേപം ശക്തമായതിനെ തുടർന്നാണ് വിജിലൻസ് നടപടി. 2018 മുതല്‍ 2022 വരെയുള്ള പ്രവര്‍ത്തന കാലയളവിലെ സിഎജി ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയിരിക്കുന്നത്.
ലക്ഷക്കണക്കിന് രൂപ ആശുപത്രിയുടെ അക്കൗണ്ടിലൂടെ അല്ലാതെ മാറിയെടുത്തതായും, വക മാറ്റി ചിലവാക്കിയതായും റിപ്പോര്‍ട്ടിലുണ്ട്. സാധാരണക്കാരായ രോഗികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്ന ഫണ്ടുകള്‍ നഷ്ടപ്പെടുത്തുന്നതായി പരാതിയിലുണ്ട്. ആശുപത്രിയുടെ വികസനങ്ങള്‍ക്കായി ലഭിക്കുന്ന സ്ഥാപനങ്ങളുടെ സിഎസ്ആര്‍ ഫണ്ട് ആശുപത്രിയിലെ ജീവനക്കാരന്റെ പേരില്‍ മാറ്റിയെടുക്കുന്നതായും പരാതിയിൽ ആരോപിക്കുന്നു.















