ജീവിതത്തിലുണ്ടായ പ്രണയ തകർച്ചകളെക്കുറിച്ചും അത് തനിക്ക് സമ്മാനിച്ച പേരുകളെക്കുറിച്ചും വാചാലനായി ബോളിവുഡ് സൂപ്പർ താരം റൺബീർ കപൂർ. സംരംഭകനായ നിഖിൽ കാമത്തിന്റെ പോഡ്കാസ്റ്റിലാണ് താരം മനസ് തുറന്നത്. പിതാവ് ഋഷി കപൂറുമായുള്ള ബന്ധത്തെക്കുറിച്ചും നടൻ പറഞ്ഞു.
എനിക്കൊരിക്കലും പിതാവുമായി വിയോജിക്കാനുള്ള ധൈര്യമുണ്ടായിരുന്നില്ല. കുട്ടിക്കാലത്ത് അദ്ദേഹത്തോട് നോ പറയാനാകില്ല. അദ്ദേഹം ക്ഷിപ്രകോപിയാണെങ്കിലും വളരെ നല്ലൊരു മനുഷ്യനായിരുന്നു. അദ്ദേഹത്തിന്റെ കണ്ണുകളുടെ നിറം ഞാൻ കണ്ടിട്ടില്ല. കാരണം എപ്പോഴും തല കുനിഞ്ഞാണ് നടന്നിരുന്നത്. ഞാൻ ഒരിക്കലും എന്റെ വികാരങ്ങൾ പ്രകടിപ്പിക്കില്ല, പെട്ടെന്ന് കരയാറുമില്ല.—റൺബീർ പറഞ്ഞു.
രൺബീർ തന്റെ പ്രണയങ്ങളെയും അവ തകർന്നതിനെക്കുറിച്ചും പറഞ്ഞു. ആരുടെയും പേര് പരാമർശിക്കാതെയാണ് നടൻ സംസാരിച്ചത്. “പ്രശസ്തരായ രണ്ട് നടിമാരുമായി ഞാൻ ഡേറ്റ് ചെയ്തു, അത് പിന്നെ എന്റെ ഐഡൻ്റിറ്റിയായി മാറി. പിന്നീട് ഒരു കാസനോവയാണ് അറിയപ്പെട്ടു എന്റെ ജീവിതത്തിന്റെ വലിയൊരു ഭാഗം എന്നെ വഞ്ചകനായി മുദ്രകുത്തി. ഇപ്പോഴും ഞാൻ അങ്ങനെയാണ്. ”അദ്ദേഹം പറഞ്ഞു.
രൺബീർ ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണുമായും കത്രീന കൈഫുമായും പ്രണയത്തിലായിരുന്നു. ഇവ തകർന്നതോടെ റൺബീർ ചതിയനെന്ന രീതിയിൽ മുദ്രകുത്തപ്പെട്ടിരുന്നു. ഇത് ഉറപ്പിച്ച് ദീപിക ചില പരാമർശങ്ങളും നടത്തിയിരുന്നു., ജഗ്ഗാ ജാസൂസിന്റെ പ്രമോഷൻ വേളയിൽ, കത്രീനയുമായി പ്രത്യക്ഷത്തിൽ ഭിന്നതയിലായതും വിവാദങ്ങൾ സൃഷ്ടിച്ചു.