പ്രതികൂലമായ നിരൂപണങ്ങൾക്കും അഭിപ്രായങ്ങൾക്കും ഇടയിൽ ഇന്ത്യൻ 2 ഒടിടിയിലേയ്‌ക്ക് എത്തുന്നു . ഇന്ത്യൻ 2 ന്റെ സ്ട്രീമിംഗ് അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കി. ജൂലൈ 12-ന് റിലീസ് ചെയ്ത ഇന്ത്യൻ 2, സ്വാതന്ത്ര്യദിനത്തിൽ ഒടിടിയിൽ എത്തുമെന്നാണ് സൂചന .
ഇന്ത്യൻ 2 ന്റെ ബോക്‌സ് ഓഫീസ് കളക്ഷൻ മോശമായതു കൊണ്ട് തന്നെ , ഉടൻ ഡിജിറ്റൽ റിലീസ് നൽകുന്നതിൽ നിർമ്മാതാക്കൾക്കും ആശങ്കയില്ലെന്നാണ് തമിഴ് സിനിമാ മാദ്ധ്യമങ്ങളുടെ റിപ്പോർട്ട് .
ശങ്കറിന്റെ സംവിധാനത്തിൽ ഒരുക്കിയ ഇന്ത്യൻ 2 ഇറങ്ങി ഒരാഴ്ച പിന്നിടുമ്പോൾ 72 കോടി രൂപയാണ് ഇന്ത്യയിൽ നിന്നും ആകെ നേടിയത് . 8-ാം ദിനത്തിൽ 1.15 കോടി രൂപ മാത്രമാണ് ഇന്ത്യയിൽ നിന്ന് നേടാൻ കഴിഞ്ഞത്. തമിഴിൽ നിന്ന് ആകെ 48.7 കോടി രൂപയാണ് സിനിമയ്‌ക്ക് ഇതുവരെ സ്വന്തമാക്കാൻ സാധിച്ചത്.
പ്രേക്ഷകരുടെ വിമർശനങ്ങൾ കണക്കിലെടുത്ത് ചിത്രത്തിൽ നിന്ന് 12 മിനിട്ടോളം കുറയ്‌ക്കുകയും ചെയ്തിരുന്നു. അതേസമയം താൻ ഇന്ത്യൻ 3 ന് വേണ്ടി കാത്തിരിക്കുകയാണെന്നാണ് കമൽഹാസൻ പറയുന്നത് .















