പലപ്പോഴും തുറന്ന അഭിപ്രായ പ്രകടനങ്ങളുടെ പേരിൽ സോഷ്യൽ മീഡിയയിൽ വിവാദത്തിൽപ്പെടുന്ന സംവിധായകനാണ് രാം ഗോപാൽ വർമ. ഇന്നും താരം എക്സിൽ പങ്കിട്ട ചില ട്വീറ്റുകൾ വലിയ ചർച്ചയായിട്ടുണ്ട്. പ്രണയത്തെയും വിവാഹത്തെയും വിവാഹമോചനത്തെയും കുറിച്ചാണ് പോസ്റ്റുകൾ. ഇന്ത്യൻ താരം ഹാർദിക് പാണ്ഡ്യ- നടാഷ സ്റ്റാൻകോവിച്ച് വേർപിരിയലിന്റെ ചുവടുപിടിച്ചാണ് പുതിയ പോസ്റ്റുകളെന്നതാണ് കൗതുകം.
ആദ്യ പോസ്റ്റിൽ “വിവാഹം നരകത്തിലും വിവാഹമോചനം സ്വർഗത്തിലും നടക്കുന്നു’വെന്നാണ് അദ്ദേഹം എഴുതിയത്.ആധുനിക വിവാഹങ്ങളുടെ ദീർഘായുസിനെയും പവിത്രതയെയും അദ്ദേഹം ചോദ്യം ചെയ്തു. “ഇന്നത്തെ വിവാഹം യഥാർത്ഥത്തിൽ മാതാപിതാക്കൾ അത് നടത്താനെടുക്കുന്ന ദിവസങ്ങളുടെ എണ്ണം വരെയെങ്കിലും നിലനിൽക്കുമോ എന്ന് ഞാൻ അത്ഭുതപ്പെടുന്നു.”
“വാർദ്ധക്യത്തിൽ പരിചരിക്കാൻ വിവാഹം കഴിക്കുന്നതിനേക്കാൾ മികച്ച ഓപ്ഷനാണ് ശമ്പളമുള്ള നഴ്‌സ്. നഴ്‌സ് അത് പണം വാങ്ങി അത് ജോലിയായി ചെയ്യും, അതേസമയം ഭാര്യ വൃദ്ധനെ നിത്യമായി കുറ്റപ്പെടുത്തും’.“പ്രണയം അന്ധമാണ് വിവാഹം കണ്ണ് തുറപ്പിക്കുമെന്നും’–അദ്ദേഹം പറഞ്ഞു.
MARRIAGES are made in HELL and DIVORCES are made in HEAVEN
— Ram Gopal Varma (@RGVzoomin) July 20, 2024