സനാതന ധർമ്മത്തെപ്പറ്റി നടൻ ടിനി ടോം പറഞ്ഞ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ താലൂക്കിൽ കല്ലൂർക്കാട് കല്ലൂർ പേരമംഗലം നാഗരാജ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് ഹിന്ദു സംസ്കാരത്തെപ്പറ്റിയും നാഗരാജാ ക്ഷേത്രത്തെപ്പറ്റിയും ടിനി ടോം പറഞ്ഞത്. കർക്കിടകം 1-ആം തീയതി പേരമംഗലം നാഗരാജ ക്ഷേത്രത്തിൽ നടന്ന പൂജയിൽ ടിനി ടോമും നടി സരയുവും പങ്കെടുത്തിരുന്നു.
“ഒരു പുതിയ അനുഭവമായിരുന്നു. ഇത്രയും പ്രതിഷ്ഠകൾ കാണുന്നതും ഇത്രയും വഴിപാടുകൾ ചെയ്യുന്നതും ആദ്യമായിട്ടാണ്. ജാതിയും മതവും ഒന്നുമില്ല. ഭാരതത്തിന്റെ സംസ്കാരം ഇതാണ്. എന്റെ സംസ്കാരം ഹിന്ദു സംസ്കാരമാണ്, എന്റെ മതം ക്രൈസ്തവ മതവും. ഹിന്ദു എന്ന് പറയുന്നത് ഒരു മതമല്ല. ഹിന്ദു എന്നത് ഒരു സംസ്കാരമാണ് എന്ന് കാണിക്കുന്ന ഒരു അമ്പലമാണ് പേരമംഗലം നാഗരാജാ ക്ഷേത്രം”.
“ക്ഷേത്രത്തിൽ ദർശനം നടത്തിയത് വളരെ നല്ല അനുഭവമായിരുന്നു. നല്ല പോസിറ്റീവിറ്റി ലഭിച്ചു. ഇതുപോലുള്ള ക്ഷേത്രങ്ങളും ഇതുപോലുള്ള പള്ളികളുമാണ് കേരളത്തിൽ വരേണ്ടത്. അവിടെയാണ് മതസൗഹാർദം ഉണ്ടാകുന്നത്”-ടിനി ടോം പറഞ്ഞു. ജാതിമതഭേദമില്ലാതെ അയിത്തവും അനാചാരവുമില്ലാതെ എല്ലാ ജാതി മതസ്തർക്കും നിലവറക്കകത്ത് ഒരേപോലെ പ്രാധാന്യം നൽകി ദർശനമൊരുക്കുന്ന നാഗരാജ ക്ഷേത്രസന്നിധി കേരളത്തിലെ ക്ഷേത്രങ്ങളിൽ അപൂർവമാണ്. 27 ക്ഷേത്രങ്ങൾ ഒരേസമയം ദർശനം നടത്താനുള്ള സൗഭാഗ്യവും ഈ ദർശനത്തിന് വരുന്നവർക്ക് ഉണ്ടാകും.
Leave a Comment