'ഇഡ്ഡലിത്തട്ട് നൽകിയ ഐശ്വര്യം'; സംരംഭത്തിന്റെ പുത്തൻ പര്യായമായി സരസ്വതി എന്ന 60-കാരി; ഒരു ഇഡ്ഡലി വിജയ​ഗാഥ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഇഡ്ഡലിത്തട്ട് നൽകിയ ഐശ്വര്യം’; സംരംഭത്തിന്റെ പുത്തൻ പര്യായമായി സരസ്വതി എന്ന 60-കാരി; ഒരു ഇഡ്ഡലി വിജയ​ഗാഥ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2024, 11:37 am IST
FacebookTwitterWhatsAppTelegram

ജീവിതത്തിന്റെ പച്ചത്തുരുത്തിലെത്താൻ അധ്വാനിക്കുന്നവരേറെയാണ്. പലവിധ തൊഴിലുകളുമെടുത്തുള്ള അവരുടെ പ്രയത്നങ്ങൾ മാതൃകകളാണ്. എന്നാൽ ഇഡ്ഡലിത്തട്ടും ഇഡ്ഡലിയും നൽകിയ ഐശ്വര്യത്തിന്റെയും സൗഭാ​ഗ്യത്തിന്റെയും നിറവിലാണ് എറണാകുളത്തെ ​ഗാന്ധിന​ഗർ സ്വദേശിനി 60-കാരി സരസ്വതി ആറുമുഖൻ. ഇഡ്ഡലി ഉണ്ടാക്കി വിജയിച്ച ആ കഥ ഇങ്ങനെ..

ഇരുനില വീടിന്റെ താഴത്തെ നിലയിലാണ് സരസ്വതിയുടെ ഇഡ്ഡ‍ലി സംരംഭം. രാവിലെ തന്നെ ഭീമൻ ​ഗ്രൈൻഡറുകളിൽ അരിയും ഉഴുന്നും അരയ്‌ക്കുന്നത് തുടങ്ങും. പുലർച്ചെ ഒരു മണിക്ക് ഇഡ്ഡലിത്തട്ട് അടുപ്പത്ത് കയറും. 250 ഇഡ്ഡലി ഉണ്ടാക്കാൻ കഴിയുന്ന തട്ടുകളിലാണ് ഇഡ്ഡലി ആവി കയറ്റിയെടുക്കുന്നത്. പുലർച്ചെ മൂന്ന് മുതൽ വിതരണത്തിനിറങ്ങും. പുലരും മുൻപേ സരസ്വതിയുടെ സ്പെഷ്യൽ ഇഡ്ഡലികൾ ഹോ‍ട്ടലുകളിലിടം പിടിക്കും.

ജിവിതം പാതിവഴിയിൽ നിന്നപ്പോൾ ഇനിയെന്ത് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തിയത് ഇഡ്ഡലിത്തട്ടിലായിരുന്നു. 50 പൈസ നിരക്കിൽ 25 ഇഡ്ഡലി വിറ്റാണ് സരസ്വതിയും ഭർത്താവ് ആറുമുഖനും കച്ചവട രം​ഗത്തേക്ക് കടക്കുന്നത്. 90-കളുടെ അവസാനമായിരുന്നു ഈ ദമ്പതികളുടെ ജീവിതം മാറ്റി മറിച്ച സംരംഭത്തിന് തിരി തെളിഞ്ഞത്. പാലരിവട്ടത്തിനുടത്ത് തട്ടുകട ആയിരുന്നു ആദ്യം. ഇതിന് സമീപത്താണ് ഇരുവരും മൂന്ന് പെൺമക്കളുമായി ജീവിച്ചിരുന്നത്.

കുട്ടികൾ വളർന്നപ്പോൾ വാടക വീട്ടിലേക്ക് താമസം മാറിയെന്ന് സരസ്വതി ഓർമിക്കുന്നു. 2000-ത്തിൽ 25 ഇ‍ഡ്ഡലി വിൽപന നടത്തിയാണ് കച്ചവടം തുടങ്ങിയത്. ജീവിതം കരകയറി തുടങ്ങുന്നതിനിടെ ആറുമുഖനെ മരണം കവർന്നു. പിന്നീടുള്ള ഒറ്റയാൾ പോരാട്ടമായിരുന്നു സരസ്വതിക്ക്. തളരാതെ മക്കൾക്കായി ജീവിതം മുന്നോട്ട് കൊണ്ടുപോയി. സൈക്കിൾ ബാലൻസ് ഇല്ലാതിരുന്നിട്ട് പോലും ടൂ വിലർ ലൈസൻസ് സ്വന്തമാക്കി ഇഡ്ഡലികൾ കടകളിലെത്തിച്ചു. മക്കളുടെ വിദ്യാഭ്യാസം പൂർത്തീകരിക്കാനും വിവാഹം നടത്താനും തുണയായത് ഇഡ്ഡലിത്തട്ടാണെന്ന് സരസ്വതി പറയുന്നു. വ്യത്യസ്തമായ ഇഡ്ഡലികൾ വിൽക്കുന്ന കട തുടങ്ങണമെന്നതാണ് ഇവരുടെ ആ​ഗ്രഹം.

സരസ്വതിയുടെ ഇഡ്ഡലിയുടെ രുചിപെരുമ നാടാകെ പരന്നു. ​ഗുണമേന്മ ഓർഡറുകൾ കുമിഞ്ഞു കൂടാൻ കാരണമായി. ഇന്ന് 50-ലേറെ ഹോട്ടലുകളിൽ 5,000-ത്തിലേറെ ഇഡ്ഡലികളാണ് സരസ്വതി വിൽക്കുന്നത്. ഏറ്റവുമൊടുവിലായി 35 ദിവസം നീണ്ട അമേരിക്കൻ സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയിരിക്കുകയാണ് ഈ 60-കാരി. ഒപ്പം ​ഗൾഫ് നാടുകളും കണ്ടതിന്റെ സന്തോഷത്തിലാണ് സരസ്വതി. ഇതിന് മുൻപ് കശ്മീരിലും സരസ്വതി മക്കൾക്കൊപ്പം യാത്ര നടത്തിയിരുന്നു.

Tags: iddlySaraswathy
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies