മാലിന്യത്തിൽ നിന്ന് കണ്ടെടുത്ത ഡയമണ്ട് നെക്ലേസ് ഉടമയെ മടക്കി ഏൽപ്പിച്ച് ശുചീകരണ തൊഴിലാളി . തമിഴ്നാട്ടിലെ വിരുഗംപാക്കം രാജമന്നാർ സ്വദേശി അന്തോണി സാമിയാണ് കടുത്ത ഇല്ലായ്മകൾക്കിടയിലും സത്യത്തെ ചേർത്ത് പിടിച്ചത്.
രാജമന്നാറിലെ അപ്പാർട്ട്മെൻ്റിൽ താമസിക്കുന്ന ദേവരാജൻ മകളുടെ വിവാഹത്തിനായി കരുതി വച്ച അഞ്ച് ലക്ഷം രൂപയുടെ വജ്ര നെക്ലസാണ് അശ്രദ്ധ മൂലം പൂക്കൾക്കൊപ്പം ചവറ്റുകുട്ടയിൽ എത്തിയത് . വീട് മുഴുവൻ മാല തെരഞ്ഞിട്ടും കിട്ടാത്തതിനെ തുടർന്നാണ് മാലിന്യം ശേഖരിക്കാനെത്തിയ അന്തോണിയെ തേടി ദേവരാജൻ എത്തിയത്.
അന്തോണി സാമി ഉടൻ തന്നെ അവിടെയുള്ള ചവറ്റുകുട്ടകളിൽ തിരച്ചിൽ തുടങ്ങി. ആ സമയം പൂമാലയ്‌ക്കുള്ളിൽ കിടന്നിരുന്ന വജ്രമാല കണ്ടെത്തുകയായിരുന്നു .ശുചീകരണ തൊഴിലാളി ആഭരണം ഉടമയ്‌ക്ക് കൈമാറുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.















