തിരുവനന്തപുരം:നിപ സമ്പർക്ക പട്ടികയിലുണ്ടായിരുന്ന തിരുവനന്തപുരത്തെ രണ്ടുപേരുടെ പരിശോധനാ ഫലങ്ങൾ നെഗറ്റീവ്. തോന്നയ്‌ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയുടെ ഫലമാണ് തിങ്കളാഴ്ച പുറത്ത് വന്നത്. അമ്മയും മകളുമായിരുന്നു തിരുവനന്തപുരത്ത് നിരീക്ഷണത്തിലുണ്ടായിരുന്നത്.
മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച 14 കാരൻ രോഗ ബാധിതനായി ചികിത്സയിലിരുന്ന പെരിന്തൽമണ്ണ ആശുപത്രിയിൽ ഇരുവരും ചികിത്സക്കെത്തിയിരുന്നു.
അതേസമയം, മരിച്ച 14 കാരന്റെ മാതാപിതാക്കളുടെ അടക്കം ഉൾപ്പെട്ട സമ്പർക്കപ്പട്ടികയിൽ 9 പേരുടെ സാമ്പിളുകൾ നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. സമ്പർക്ക പട്ടികയിൽ 406 പേരാണുള്ളത്. ഇവരിൽ 194 പേർ ഹൈ റിസ്ക് വിഭാഗത്തിലുള്ളവരാണ്. 139-പേർ ആരോഗ്യ പ്രവർത്തകരുമാണ്. നിപ ബാധിച്ച് 14 കാരൻ മരണപ്പെട്ട പ്രദേശത്തെ 7339 വീടുകളിൽ സർവെ നടത്തിയിരുന്നു.















