ന്യൂഡൽഹി : ഗുരുപൂർണിമ ദിനത്തിൽ അമേരിക്കയിൽ 10,000 പേർ ഒരേസമയം ഭഗവദ്ഗീത പാരായണം ചെയ്തു . സ്വാമി ഗണപതി സച്ചിദാനന്ദ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സമ്പൂർണ ഗീതാപാരായണമാണ് റെക്കോർഡ് നേട്ടം സ്വന്തമാക്കിയത് .കർണാടകയിലെ അവധൂത് ദത്ത പീഠാധിഷ് ഗണപതി സച്ചിദാനന്ദ സ്വാമിജി സന്നിഹിതനായിരുന്നു.
ചിക്കാഗോയിലെ നോവ്രിന ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ഇന്ത്യക്കാരും അമേരിക്കക്കാരും ചേർന്നാണ് ഭഗവദ്ഗീത പാരായണം ചെയ്തത് . ഭഗവദ്ഗീതയിലെ 700 ശ്ലോകങ്ങളും ഒരേ സ്വരത്തിൽ ചൊല്ലി. അമേരിക്കയിലെ 30 സംസ്ഥാനങ്ങളിൽ നിന്നും ലോകത്തിലെ 14 രാജ്യങ്ങളിൽ നിന്നുമുള്ള ആളുകൾ ഇതിൽ പങ്കെടുക്കാൻ എത്തിയിരുന്നു. മൂന്ന് വയസ്സ് മുതൽ 80 വയസ്സ് വരെ പ്രായമുള്ളവർ പരിപാടിയിൽ പങ്കെടുത്തു.
യുഎസിലെ ഇല്ലിനോയിസ് ലെഫ്റ്റനൻ്റ് ഗവർണർ, ജൂലിയാന സ്റ്റാർട്ടൺ, സ്റ്റേറ്റ് സെക്രട്ടറി അലക്സി ഗയോലോലിയാസ്, ഹോഫ്മാൻ സ്റ്റേറ്റ് മേയർ ബിൽ മക്ലിയോഡ് എന്നിവരും പരിപാടിയിൽ പങ്കെടുത്തു.കഴിഞ്ഞ വർഷവും പതിനായിരത്തോളം പേർ ഒരേ സ്വരത്തിൽ ഗീത പാരായണം ചെയ്യുകയും ശ്രീകൃഷ്ണന്റെ ഗീതയുടെ സന്ദേശം ലോകമെമ്പാടും നൽകുകയും ലോക സമാധാനത്തിനായി പ്രാർത്ഥിക്കുകയും ചെയ്തിരുന്നു.















