ന്യൂഡൽഹി: മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം ഇന്ന്. രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം. രാവിലെ 8.45ഓടെ ധനമന്ത്രി പാർലമെന്റ് മന്ദിരത്തിലെ നോർത്ത് ബ്ലോക്കിലെത്തി.
Finance Minister Nirmala Sitharaman reaches Ministry ahead of Union Budget presentation
Read @ANI Story | https://t.co/2pLE5R08Yh#Budget2024 #BudgetDay #NirmalaSitharaman pic.twitter.com/Vu9E7tqsio
— ANI Digital (@ani_digital) July 23, 2024
“>
പിന്നാലെ രാഷ്‌ട്രപതി ഭവനിലെത്തി രാഷ്‌ട്രപതി ദ്രൗപദി മുർമുവിനോട് അനുവാദം വാങ്ങിയ ശേഷം ധനമന്ത്രി വീണ്ടും തിരികെ പാർലമെന്റ് മന്ദിരത്തിലെത്തും. ബജറ്റ് അവതരണത്തിന് അംഗീകാരം ലഭിക്കുന്നതിനായി 10.10ന് കാബിനറ്റ് അംഗങ്ങളുടെ യോഗം സംഘടിപ്പിക്കും. ഇതിന് ശേഷമാണ് ബജറ്റ് അവതരിപ്പിക്കുക.
2047-ഓടെ വികസിത ഭാരതം എന്ന ലക്ഷ്യം മുൻനിർത്തിയുള്ള ബജറ്റായിരിക്കും ധനമന്ത്രി അവതരിപ്പിക്കുക. ക്ഷേമ പദ്ധതികൾക്കൊപ്പം സുസ്ഥിര വളർച്ച ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങൾ, ഘടനാപരമായ പരിഷ്‌കാരങ്ങൾ എന്നിവയിലൂടെ 2024-25 ബജറ്റിൽ കാത്തിരിക്കുകയാണ് രാജ്യം.
നടപ്പുസാമ്പത്തിക വർഷം ഇന്ത്യയുടെ സാമ്പത്തിക വളർച്ച 6.5-7% ആയിരിക്കുമെന്നാണ് കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക സർവേ റിപ്പോർട്ട്.















