രാജ്യം മൂന്നാം മോദി സർക്കാരിന്റെ ആദ്യം ബജറ്റിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് രാജ്യം. ബ്രിട്ടീഷ് കോളോണിയൽ വാഴ്ചയുടെ കാലത്ത്, 1860 ൽ ആണ് രാജ്യത്ത് ആദ്യമായി ബജറ്റ് അവതരിപ്പിച്ചത്. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഇന്ത്യയുടെ യൂണിയൻ ബജറ്റിന്റെ പരിണാമം അറിയാം…ഒപ്പം അൽപ്പം ചരിത്രവും
1. ബാഗ് അല്ലെങ്കിൽ വാലറ്റ് എന്നർത്ഥം വരുന്ന “ബൂഗെറ്റ്” എന്ന ഫ്രഞ്ച് വാക്കിൽ നിന്നാണ് ബജറ്റ് എന്ന വാക്ക് വികസിച്ചത്. രാജ്യത്തിന്റെ വരവ്, ചെലവ്, നികുതി എന്നിവ വ്യക്തമാക്കുന്ന പേപ്പറുകളാണ് ഈ ബാഗിലുണ്ടായിരുന്നത്.
2. 1860-ൽ സ്കോട്ടിഷ് വ്യവസായിയും സാമ്പത്തിക ശാസ്ത്രജ്ഞനായ ജെയിംസ് വിൽസണായിരുന്നു ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ ഇടക്കാല ബജറ്റ് അവതരിപ്പിച്ചത്. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പ്രതിനിധിയാണ് അവതരണം. സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കിന്റെ സ്ഥാപകനാണ് അദ്ദേഹം.
2. 1948 ഫെബ്രുവരി 28ന് ആ കെ ഷൺമുഖം ചെട്ടി സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വാർഷിക ബജറ്റ് അവതരിപ്പിച്ചു.
3. 1950ൽ ധനമന്ത്രി ജോൺ മത്തായിയുടെ കാലത്ത് കേന്ദ്ര ബജറ്റ് ചോർന്നത് വലിയ വിവാദത്തിലേക്കാണ് വഴിവെച്ചത്.
4. 1951-52 ൽ സിഡി ദേശ്മുഖ് ആദ്യ ഇടക്കാല ബജറ്റ് അവതരിപ്പിച്ചു.
5 1955-56 ലാണ് ബജറ്റുകൾ ഇംഗ്ലീഷിലും ഹിന്ദിയിലും അച്ചടിക്കാൻ തുടങ്ങിയത്.
6. കേന്ദ്ര ബജറ്റ് അവതരിപ്പിച്ച ആദ്യ പ്രധാനമന്ത്രിയാണ് ജവഹർലാൽ നെഹ്റു.
7. ധനമന്ത്രി നിർമ്മലാ സീതാരാമൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ചത് മൊറാർജി ദേശായി ആണ്.
8. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ കോൺഗ്രസ് ഇതര ധനമന്ത്രിയായ ഹരിഭായ് എം. പട്ടേലാണ് ഇതുവരെയുള്ള ഏറ്റവും ചെറിയ ബജറ്റ് പ്രസംഗം നടത്തിയത്. വെറും 800 വാക്കുകളാണ് പ്രസംഗത്തിലുണ്ടായിരുന്നത്.
9. ബജറ്റ് അവതരിപ്പിക്കാൻ അവസരം ലഭിക്കാത്ത ധനമന്ത്രിയായിരുന്നു ഹേമവതി നന്ദൻ ബഹുഗുണ. 1979 ജൂലൈ 28 മുതൽ 1979 ഒക്ടോബർ 19 വരെയായിരുന്നു കാലാവധി.
10. 1980 ന് ശേഷം ബജറ്റ് അച്ചടി രാഷ്‌ട്രപതി ഭവനിൽ നിന്ന് മിന്റോ റോഡിലേക്ക് മാറ്റി.
11. കൊളോണിയൽ പാരമ്പര്യം ഉപേക്ഷിച്ചു കൊണ്ട് 2001ൽ ബജറ്റ് അവതരണം വൈകുന്നേരം 5 മണിയിൽ നിന്ന് രാവിലെ 11 ലേക്ക് മാറ്റി.
12. 2016 വരെ ഫെബ്രുവരി അവസാന പ്രവൃത്തി ദിനത്തിലായിരുന്നു ബജറ്റ് അവതരിപ്പിച്ചിരുന്നത്.
13. റെയിൽവേ ബജറ്റ് 2017-18ൽ കേന്ദ്ര ബജറ്റിൽ ലയിപ്പിച്ച് 92 വർഷം പഴക്കമുള്ള പ്രത്യേക ബജറ്റ് സമ്പ്രദായം അവസാനിപ്പിച്ചു. .
14. 2019-ൽ നിർമ്മലാ സീതാരാമൻ പരമ്പരാഗത ബ്രീഫ്‌കേസിന് പകരം ‘ബാഹി ഖാത’യെന്ന തുകൽ സഞ്ചിയിലാണ് ബജറ്റ് പ്രസംഗം പാർലമെന്റിലേക്ക് കൊണ്ടവന്നത്.
15. 2021 ൽ പേപ്പർ രഹിത ബജറ്റിലേക്കുള്ള സുപ്രധാന മാറ്റത്തിനും രാജ്യം സാക്ഷ്യം വഹിച്ചു. മെയ്ഡ് ഇൻ ഇന്ത്യ ടാബാണ് ബജറ്റ് പ്രസംഗത്തിന് ഉപയോഗിച്ചത്. ഡിജിറ്റൽ ഇന്ത്യയുടെയും മേക്ക് ഇൻ ഇന്ത്യയുടെയും സുപ്രധാന നേട്ടമായി ഇത് വിലയിരുത്തുന്നു.
16. 2020ലെ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് പ്രസംഗം നടത്തി ധനമന്ത്രി നിർമ്മല സീതാരാമൻ ചരിത്രത്തിൽ ഇടം പിടിച്ചു. രണ്ട് മണിക്കൂറും 42 മിനിറ്റും നീണ്ടു നിൽക്കുന്നതായിരുന്നു പ്രസ്തുത പ്രസംഗം.















