ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ നികുതിദായകർക്ക് ആശ്വാസം. പുതിയ നികുതി സമ്പ്രദായത്തിൽ സ്റ്റാൻഡേർഡ് സിഡക്ഷൻ 50000ത്തിൽ നിന്ന് 75000 ആക്കി ഉയർത്തി. നികുതിദായകരിൽ മൂന്നിൽ രണ്ട് പേരും പുതിയ നികുതി സമ്പ്രദായം സ്വീകരിച്ചതായി കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.
പുതിയ നികുതി വ്യവസ്ഥയിൽ പുതുക്കിയ നികുതി നിരക്ക് ഘടന
- 0-3 ലക്ഷം രൂപ: ഇല്ല
- 3-7 ലക്ഷം രൂപ: 5%
- 7-10 ലക്ഷം- 10%
- 10-12 ലക്ഷം- 15%
- 15 ലക്ഷത്തിന് മുകളിൽ- 30%
ഈ മാറ്റത്തിലൂടെ പുതിയ നികുതി സമ്പ്രദായത്തിൽ 17,500 രൂപ വരെ സമ്പാദിക്കാമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സ്റ്റാന്റേര്‍ഡ് ഡിഡക്ഷൻ ഉയര്‍ത്തിയതോടെ 3.75 ലക്ഷം രൂപ വരെ ശമ്പളം വാങ്ങുന്നവര്‍ നിലവിൽ ആദായ നികുതി അടക്കേണ്ടി വരില്ല. 1961-ലെ ആദായനികുതി ആക്ട് പുനപരിശോധിക്കുമെന്നും ആദായ നികുതി റിട്ടേൺ വൈകിയാൽ ക്രിമിനൽ നടപടികൾ സ്വീകരിക്കില്ലെന്നും ധനമന്ത്രി പറഞ്ഞു.















