ന്യൂഡൽഹി : പ്രധാനമന്ത്രി ഗരീബ് കല്യാണിന് കീഴിൽ നൽകുന്ന 5 കിലോ സൗജന്യ ഭക്ഷ്യധാന്യത്തിന്റെ സമയപരിധി നീട്ടുന്നതായി ധനമന്ത്രി നിർമ്മല സീതാരാമൻ . അടുത്ത 5 വർഷത്തേക്ക് കൂടി ഈ സൗജന്യ ഭക്ഷ്യധാന്യം നൽകാനാണ് തീരുമാനം. കേന്ദ്രസർക്കാരിന്റെ കണക്കനുസരിച്ച് രാജ്യത്തുടനീളമുള്ള 80 കോടി ജനങ്ങൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നു.അഞ്ച് വർഷത്തിനുള്ളിൽ ഏകദേശം 10 ലക്ഷം കോടി രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്
ധനമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2020ൽ ഈ പദ്ധതിക്കായി പരമാവധി 5.41 ലക്ഷം കോടി രൂപ ചെലവഴിച്ചു. ഈ കണക്ക് 2021-ൽ 2.92 ലക്ഷം കോടിയും 2022-ൽ 2.72 ലക്ഷം കോടിയും 2023-ൽ 2.12 ലക്ഷം കോടിയും 2023-ൽ 2.05 ലക്ഷം കോടിയും ആയിരുന്നു.
ഗവൺമെൻ്റിന്റെ കണക്കനുസരിച്ച് മഹാരാഷ്‌ട്രയിൽ 1 കോടി 10 ലക്ഷം ആളുകൾ സൗജന്യ റേഷൻ പ്രയോജനപ്പെടുത്തുന്നു. ജാർഖണ്ഡിൽ ഇത് ഏകദേശം 34 ലക്ഷമാണ്. ഹരിയാനയിൽ റേഷൻ പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണം ഏകദേശം 12 ലക്ഷമാണ്.















