സിനിമയിലൂടെ മാത്രമല്ല, സാമൂഹിക പ്രവർത്തനങ്ങളിലൂടെയും ജനങ്ങളുമായി അടുപ്പമുള്ള നടനാണ് മഹേഷ് ബാബു. ഓരോ സിനിമയ്‌ക്കും കോടിക്കണക്കിന് രൂപ പ്രതിഫലം വാങ്ങുകയും ആ പണത്തിന്റെ ഒരു ഭാഗം സാമൂഹ്യസേവനത്തിനായി നീക്കിവെക്കുകയും ചെയ്യുന്നു. ‘ദി മഹേഷ് ബാബു ഫൗണ്ടേഷൻ’ വഴി നിരവധി പേർക്ക് സഹായവും നൽകുന്നുണ്ട്. മഹേഷ് ബാബുവിന്റെ മക്കളും ഇതേ പാത പിന്തുടരുകയാണ്. മഹേഷ് ബാബുവിന്റെ മകൾ സിതാര ഘട്ടമനേനി ഇപ്പോൾ വാർത്തകളിൽ നിറയുന്നത് മെഡിക്കൽ വിദ്യാർത്ഥിനിയെ സാമ്പത്തികമായി സഹായിച്ചതിന്റെ പേരിലാണ്.
ജൂലൈ 20 നാണ് സിതാര ഘട്ടമനേനി തന്റെ ജന്മദിനം ആഘോഷിച്ചത്. അതിന് പിന്നാലെയാണ് . മെഡിസിന് പഠിക്കുന്ന നിര് ധന കുടുംബത്തിലെ നവ്യശ്രീ എന്ന പെൺകുട്ടിയെ സിതാര സഹായിച്ചത് . 1,25,000 രൂപയുടെ ചെക്കാണ് സിതാര നവ്യശ്രീയ്‌ക്ക് നൽകിയത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.
സാമ്പത്തിക സഹായത്തോടൊപ്പം ലാപ്ടോപ്പും സ്റ്റെതസ്കോപ്പും സിതാര സമ്മാനമായി നൽകി. കൂടാതെ നവ്യശ്രീയുടെ മുഴുവൻ മെഡിക്കൽ വിദ്യാഭ്യാസ ചെലവും ‘ദി മഹേഷ് ബാബു ഫൗണ്ടേഷൻ’ ഏറ്റെടുത്തിട്ടുണ്ട്.20 ലക്ഷത്തിലധികം പേരാണ് സിതാരയെ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നത്.















