ന്യൂഡൽഹി: കസ്റ്റംസ് ഡ്യൂട്ടി നിരക്കുകൾ പുനഃപരിശോധിക്കുമെന്ന് പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമൻ. കാൻസർ രോഗത്തിനുള്ള മൂന്ന് മരുന്നുകൾക്ക് കൂടി കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി. രോഗികൾക്ക് അമിത സാമ്പത്തിക ഭാരം ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രഖ്യാപനം. എക്സ് റേ മെഷീനുകളിൽ ഉപയോഗിക്കുന്ന എക്സ്-റേ ട്യൂബുകളിലും ഫ്ലാറ്റ് പാനൽ ഡിറ്റക്ടറുകളിലും ബിസിഡിയും മാറ്റം വരുത്താൻ പ്രഖ്യാപനമുണ്ട്.
കൂടാതെ, മൊബൈൽ ഫോണിന്റെയും ചാർജറിന്റെയും കസ്റ്റംസ് ഡ്യൂട്ടി കുറയ്‌ക്കും. ഇന്ത്യൻ മൊബൈൽ വ്യവസായം പക്വത പ്രാപിച്ചിട്ടുണ്ടെന്നും മൊബൈൽ ഫോണുകളുടെ അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി (ബിസിഡി), മൊബൈൽ പിസിഡിഎ (പ്രിൻറഡ് സർക്യൂട്ട് ഡിസൈൻ അസംബ്ലി), മൊബൈൽ ചാർജുകൾ എന്നിവ 15 ശതമാനമായി കുറയ്‌ക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
നികുതി വ്യവസ്ഥയിലും മാറ്റം വരുത്തുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. സ്റ്റാൻഡേർഡ് ഡിഡക്ഷൻ 50,000 രൂപയിൽ നിന്ന് 75,000 രൂപയായി ഉയർത്തും. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പണമിടപാടിന് നികുതിയില്ല. ആദായ നികുതി റിട്ടേണ്‍ വൈകിയാലുള്ള ക്രിമിനല്‍ നടപടികള്‍ ഒഴിവാക്കി. കോര്‍പ്പറേറ്റ് നികുതിയും കുറച്ചു.
പ്ലാസ്റ്റിക്കിന്റെ കസ്റ്റംസ് ഡ്യൂട്ടി കൂട്ടും. പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെയും വില ഉയരും. ലെതർ ഉത്പന്നങ്ങളുടെയും തുണിത്തരങ്ങളുടെയും വിലയും കുറയുമെന്നാണ് പ്രഖ്യാപനം .















