വികസിത ഭാരതത്തിന്റെ അടിത്തറ; 2047 ലേക്കുള്ള റൂട്ട് മാപ്പ്; മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ഒറ്റനോട്ടത്തിൽ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

വികസിത ഭാരതത്തിന്റെ അടിത്തറ; 2047 ലേക്കുള്ള റൂട്ട് മാപ്പ്; മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ഒറ്റനോട്ടത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2024, 06:57 pm IST
FacebookTwitterWhatsAppTelegram

ആഗോളതലത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നാണ് ഇന്ത്യ.
അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ കുതിപ്പ് തുടരുമ്പോൾ, 2024-25 ലെ ബജറ്റ് കരുതി വെച്ചത് എന്താണെന്ന് അറിയാനുളള ആകാംക്ഷ ഇന്ത്യക്കാർക്ക് മാത്രമല്ല ലോക രാജ്യങ്ങൾക്കും ഉണ്ടായിരുന്നു.  ‘വികസിത ഭാരതം-2047’  എന്ന സ്വപ്നത്തിലേക്കുള്ള പ്രയാണത്തിലാണ് മൂന്നാം മോദി സർക്കാർ. അതുകൊണ്ട് തന്നെ പാർലമെന്റിൽ ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ച ബജറ്റും ഇതിന്റെ അടിത്തറയായിരുന്നു. ‘എല്ലാവർക്കും ഒപ്പം, എല്ലാവർക്കും വികസനം’ എന്ന സർക്കാറിന്റെ നയം പൂർണ്ണമായും പിന്തുടരുന്ന ബജറ്റെന്നും ഒറ്റനോട്ടത്തിൽ തന്നെ പറയാം. ‘സർവ്വതല സ്പർശിയായ ബജറ്റ്’ അതാണ് 2024-ലെ കേന്ദ്ര ബജറ്റ്.

ഒരു ബജറ്റിന്റെ പ്രാഥമികമായ നേട്ടങ്ങളായി പൊതുജനം വിലയിത്തുന്നത് ആദായ നികുതി ഇളവ് പോലെ വ്യക്തി കേന്ദ്രീകൃത പ്രഖ്യാപനങ്ങളാണ്.  എന്നാൽ   രാജ്യത്തിന്റെ സുസ്ഥിര പുരോഗതിക്ക് ഊന്നൽ കൂടി ബജറ്റിൽ ഉണ്ടാകണം. മുകളിൽ പറഞ്ഞ രണ്ട് അളവുകോൽ കൊണ്ട് അളന്ന് നോക്കിയാലും 2024-ലെ ബജറ്റ് ഒരുപടി മുന്നിലാണ്.

വികസിത ഭാരതം-2047 ലക്ഷ്യം വെച്ചുള്ള ബജറ്റിൽ, 9 വിഷയങ്ങൾക്കാണ് ഊന്നൽ നൽകിയിരിക്കുന്നത്. തൊഴിൽ, യുവശക്തി, നൈപുണ്യ വികസനം, കർഷക ക്ഷേമം, ,
ഊർജ്ജ സംരക്ഷണം, തുടങ്ങി രാജ്യത്തിന്റെ സർവ്വമേഖലകളും ഇതിൽ ഉൾപ്പെടുന്നു. പല കാരണങ്ങൾ കൊണ്ടും സാമ്പത്തികമായും സാമൂഹികമായും മുന്നിലെത്താൻ സാധിക്കത്തവർക്കുള്ള നിലവിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികൾ തുടരാനും അവ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനും ബജറ്റ് വിഭാവനം ചെയ്യുന്നുണ്ട്. ആദായ നികുതി ഘടനയിൽ വരുത്തിയ ഇളവുകൾ രാജ്യത്തെ മദ്ധ്യവർഗത്തിന് നൽകിയത് വലിയ ആശ്വാസമാണ്.

ബജറ്റ് പ്രഖ്യാപനത്തിൽ സാധാരണക്കാർ ആദ്യം ഒരു പക്ഷേ ശ്രദ്ധിക്കുന്നത് ആദായ നികുതി ഇളവുകൾ സംബന്ധിച്ചായിരിക്കും.  പുതിയ സമ്പ്രദായത്തിൽ സ്റ്റാൻഡേർഡ് സിഡക്ഷൻ 50,000 ത്തിൽ നിന്ന് 75,000 ആക്കി ഉയർത്തിയതും  പത്ത് ലക്ഷം വരെയുള്ള സ്ലാബുകൾ പരിഷ്‌കരിച്ചതും മദ്ധ്യവർ​ഗത്തിന് നേട്ടമാകും. കുടുംബ പെൻഷൻകാരുടെ ഇളവ് പരിധി 15,000-ൽ നിന്ന് 25,000 ആയി ഉയർത്തി മുതിർന്ന പൗരൻമാരുടെ കൂടെയും മോദി സർക്കാർ നിലകൊണ്ടു.

യുവജനങ്ങളുടെ ശക്തിയാണ് ഏതൊരു രാജ്യത്തിന്റെയും അടിസ്ഥാനം. രാജ്യത്തെ 29 ശതമാനം യുവാക്കളാണ്. അതായത് 42 കോടി പേർ 35 വയസിന് താഴെയുള്ളവരാണ്. ഇവരെ തൊഴിൽ നൈപുണ്യമുള്ളവരാക്കി മാറ്റാനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും നിരവധി പദ്ധതികളാണ് ബജറ്റിൽ ഇടം പിടിച്ചത്. 500 വൻകിട സ്ഥാപനങ്ങളിൽ ഒരു കോടി യുവാക്കൾക്ക് 25,000 രൂപ വരെ സ്റ്റൈപ്പന്റൊടെ ഇന്റേൺഷിപ്പ് ചെയ്യാനുള്ള സൗകര്യം, ആദ്യമായി ജോലിക്ക് കയറുന്നവരുടെ ആദ്യമാസത്തെ വേതനം, രണ്ട് വർഷത്തേക്ക് തൊഴിലുടമ നൽകുന്ന പിഎഫ് തുകയിൽ ഒരു വിഹിതം എന്നിവയാണ് ഈ വിഭാഗത്തിനായി സർക്കാർ കരുതിവെച്ചത്.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ഭക്ഷണം മുതൽ പാർപ്പിടം വരെയുള്ള അടിസ്ഥാന ഘടകങ്ങളിൽ ശക്തമായ പിന്തുണ തുടർന്നും കേന്ദ്രസർക്കാർ  ഉറപ്പുവരുത്തുന്നുണ്ട്. 80 കോടി ആളുകൾക്ക് ഗുണം ലഭിക്കുന്ന കേന്ദ്ര ഭക്ഷ്യധാന്യ പദ്ധതിയായ പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന അഞ്ച് വർഷത്തേക്ക് കൂടി നിട്ടി. ഒപ്പം പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ മൂന്ന് കോടി വീടുകളാണ് അധികമായി ഒരുങ്ങുന്നത്. ഇതിൽ ന​ഗര മേഖലയിൽ മാത്രം ഒരു കോടി വീടുകൾ നിർമിക്കുകയെന്നും ഇതിനായി 10 ലക്ഷം കോടി രൂപ മുടക്കുമെന്നും ധനമന്ത്രി ബജറ്റ് പ്രസം​ഗത്തിൽ പറഞ്ഞു.

മോദി സർക്കാർ കഴിഞ്ഞ പത്ത് വർഷം കൊണ്ട് നിരവധി ജനകീയ പദ്ധതികളാണ് സ്ത്രീകൾക്കും കുട്ടികൾക്കുമായി നടപ്പിലാക്കിയത്. കഴിഞ്ഞ എല്ലാ ബജറ്റുകളിലെയും പോലെ ഈ ബജറ്റും സ്ത്രീ സൗഹൃദമാണ്. വനിതാ ശാക്തീകരണ പദ്ധതികൾക്ക് 3 ലക്ഷം കോടിയാണ് മൂന്നാം മോദി സർക്കാരും നീക്കിവെച്ചത്. കൂടാതെ വ്യവസായ മേഖലകൾക്ക് സമീപം കൂടുതൽ വർക്കിംഗ് വിമൻ ഹോസ്റ്റലുകളും കുഞ്ഞുങ്ങൾക്കായുള്ള ക്രഷുകളും സ്ഥാപിക്കുന്നതിലൂടെ തൊഴിൽ ശക്തിയിൽ സ്ത്രീകളുടെ ഉയർന്ന പങ്കാളിത്തം ഉറപ്പാക്കാനും സാധിക്കും.

സംരംഭക മേഖലയിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്നവരെ കൈപിടിച്ചുയർത്തുന്നതിൽ എന്നും മുന്നിലാണ് കേന്ദ്രം. വ്യവസായ ആരംഭിക്കാനുള്ള നടപടികൾ ലളിതമാക്കിയും, വായ്പ നടപടി ക്രമങ്ങൾ ലഘൂകരിച്ചും സംരംഭകർക്ക് ശുഭപ്രതീക്ഷയും പ്രചോദനവും നൽകുകയാണ് 2024-ലെ കേന്ദ്ര ബജറ്റ്. 2015 ൽ ആദ്യ മോദി സർക്കാർ ആരംഭിച്ച മുദ്രാ ലോൺ പരിധി 10 ൽ നിന്ന് 20 ലക്ഷമാക്കി ഉയർത്തി സംരംഭകരോടുള്ള സർക്കാറിന്റെ പരിഗണന ഒന്നും കൂടി ഉറപ്പാക്കുകയാണ്. രാജ്യത്തെ ചെറുകിട വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി എംഎസ്എംഇകൾക്ക് മാത്രമായി നിരവധി പദ്ധതികളാണ് പ്രഖ്യാപിച്ചത്. എംഎസ്എംഇകൾക്ക് ഈടും ഗ്യാരന്റിയും ഇല്ലാതെ യന്ത്രങ്ങളും ഉപകരണങ്ങളും വാങ്ങുന്നതിനും ടേം ലോണുകൾ സുഗമമാക്കുന്നതിനും പുതിയ പദ്ധതി അവതരിപ്പിച്ചിട്ടുണ്ട്.

ഉന്നത വിദ്യാഭ്യാസത്തിന് സർക്കാർ എന്നും പ്രഥമ പരിഗണനയാണ് നൽകുന്നത്. സംസ്ഥാന സർക്കാരുകളുമായും വ്യവസായങ്ങളുമായും സഹകരിച്ച് 5 വർഷം കൊണ്ട് 20 ലക്ഷം യുവാക്കളെ തൊഴിൽ നൈപുണ്യമുള്ളവരാക്കി മാറ്റാനുള്ള പദ്ധതിയാണ് കേന്ദ്രം ആവിഷ്കരിച്ചിരിക്കുന്നത്. ഒപ്പം ഒരു കോടി യുവാക്കൾക്ക് സർക്കാർ ഇൻ്റേൺഷിപ്പ് നൽകുമെന്നും ധനമന്ത്രി അറിയിച്ചു. ഇൻ്റേണുകൾക്ക് സ്റ്റൈപ്പൻഡായി 5000 രൂപയും ഒറ്റത്തവണ സഹായമായി 6000 രൂപയും ലഭിക്കും. കമ്പനികളുടെ സിഎസ്ആർ ഫണ്ട് കൂടി ഉപയോ​ഗിച്ചാണ് ബൃഹത് പദ്ധതിക്ക് രൂപം നൽകുക.

ഇന്ത്യ പോലെ വിസ്തൃതമായ രാജ്യത്ത്, റോഡ് ഗതാഗതത്തോടൊപ്പം വ്യോമഗതാഗതത്തിനും കൂടി പ്രാധാന്യം നൽകി വേണം വികസനം എന്ന് വരച്ച് കാട്ടുന്നതാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റ്. ഭാരതത്തിന്റെ സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാനം കാർഷിക മേഖലയാണ്. അതിനാൽ തന്നെ ഈ ബജറ്റും കാർഷിക മേഖലയ്‌ക്ക് നൽകിയത് മുന്തിയ പ്രാധാന്യമാണ്. നടപ്പ് സാമ്പത്തിക വർഷം 1.52 ലക്ഷം കോടി രൂപയാണ് മേഖലയ്‌ക്കായി മാറ്റിവെച്ചിരിക്കുന്നത്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഒരു കോടി യുവാക്കളെങ്കിലും കാർഷിക രംഗത്തേക്ക് ഇറങ്ങുമെന്നും മന്ത്രി പറഞ്ഞു. പ്രതികൂല കാലാവസ്ഥയെ അതിജീവിക്കാൻ കെൽപ്പുള്ള 109 തരം പുതിയ വിത്തുകൾ, എണ്ണ വിത്തുകളുടെ സംഭരണത്തിനും ഉത്പാദനത്തിനുമായി 10,000 ബയോ ഇൻപുട്ട് സെന്ററുകൾ, പച്ചക്കറി ക്ലാസ്റ്ററുകൾ, വിത്തും വളവുമൊക്കെ വാങ്ങാൻ സഹായിക്കുന്ന ജൻ സമർത്ഥ് കിസാൻ ക്രെഡിറ്റ് കാർഡ് കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചതും കർഷകർക്ക് നേട്ടമാകും.

ചന്ദ്രയാൻ 3ന്റെ വിജയത്തോടെ ലോകം ഏറെ പ്രതീക്ഷയോടെയാണ് നമ്മുടെ ബഹിരാകാശ രം​ഗത്തെ ഉറ്റുനോക്കുന്നത്. ഒപ്പം ​ഗ​ഗൻയാൻ പോലുള്ള പ്രൊജക്റ്റുകളും അണിയറയിൽ ഒരുങ്ങുകയാണ്. ബഹിരാകാശ മേഖലയിലെ ​ഗവേഷണത്തിനും വ്യവസായത്തിനുമായി 1,000 കോടി രൂപ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്ത്യ ലോകത്തിന് മുന്നിൽ അവതരിപ്പിച്ച മേക്കിംഗ് ഇന്ത്യയ്‌ക്കും ഡിജിറ്റൽ ഇന്ത്യയ്‌ക്കും കൂടുതൽ കരുത്തേകുന്ന പ്രഖ്യാപനങ്ങളും ബജറ്റിൽ ഉണ്ടായി. രാജ്യം ഡിജിറ്റൽ യുഗത്തിലേക്ക് കുതിയ്‌ക്കുമ്പോഴും പൈതൃക സംരക്ഷണം നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും ബജറ്റ് എടുത്ത് കാട്ടുന്നുണ്ട്.

 

 

Tags: PREMIUMFinance Minister Nirmala SitharamanUnion Budget 2024-25Overview
ShareTweetSendShare

More News from this section

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies