ഷിരൂർ: കഴിഞ്ഞ മൂന്ന് ദിവസങ്ങളിലെ പരിശോധനകളിൽ സംതൃപ്തിയുണ്ടെന്ന് ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ബന്ധു ജിതിൻ. ഇനി രക്ഷാപ്രവർത്തനത്തിന് സന്നദ്ധ പ്രവർത്തകരെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും ജിതിൻ പറഞ്ഞു.
എക്സ്പേർട്സ് ഇന്ന് എത്തുന്നത് കൊണ്ട് ഒരു പ്രതീക്ഷയുണ്ട്. ഡ്രോണും ഇന്ന് എത്തുന്നുമെന്നാണ് അറിയുന്നത്. മൂന്ന് ദിവസമായി നടക്കുന്ന തിരച്ചലിൽ സംതൃപ്തിയുണ്ട്. ഇനിയുള്ള കാര്യങ്ങളെല്ലാം മിഷീൻസിനാണ് ചെയ്യാൻ കഴിയുന്നത്. ഇനി സന്നദ്ധപ്രവർക്കരെ കൊണ്ട് ഇനി എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ല. പുഴയിലെ പരിശോധനയിൽ അവർക്ക് ലിമിറ്റേഷനുണ്ട്. കൂടുതൽ പ്രവർത്തിക്കാൻ കഴിയുക നാവികസേന അടക്കമുള്ളവർക്കാണെന്നും ജിതിൻ കൂട്ടിച്ചേർത്തു.
രക്ഷാപ്രവർത്തനം നടക്കുന്നയിടത്തേക്ക് കടക്കാൻ ജില്ലാ കളക്ടറേറ്റ് ജിതിന് അനുമതി നൽകിയിട്ടുണ്ട്. നദിയുടെ തീരത്തുള്ള മൺകൂമ്പാരത്തിലായിരിക്കും ഇന്നത്തെ പരിശോധനയെന്നാണ് അധികൃതർ അറിയിച്ചതെന്നും ജിതിൻ പറഞ്ഞു.