വയനാട്: നിപ വൈറസ് ബാധയിൽ കേരളത്തിൽ ആശങ്ക ഒഴിയുന്നതിനിടയിൽ അതിർത്തിയിൽ പരിശോധന ശക്തമാക്കി തമിഴ്നാട് ആരോഗ്യവിഭാഗം. താളൂരിലാണ് തമിഴ്നാട് ആരോഗ്യവിഭാഗം പരിശോധന നടത്തുന്നത്. കേരളത്തിൽ നിന്നും തമിഴ്നാട്ടിലേക്ക് പോകുന്നവരുടെ ശരീരോഷ്മാവാണ് പരിശോധിക്കുന്നത്.
അതിർത്തി വഴി യാത്ര ചെയ്യുന്നവരോട് മാസ്ക് ധരിക്കാനും ആരോഗ്യവകുപ്പ് ആവശ്യപ്പെടുന്നുണ്ട്. യാത്രാ നിയന്ത്രണങ്ങൾ ഒന്നും ഏർപ്പെടുത്തിയിട്ടില്ല. ഇന്നലെ മുതലാണ് പരിശോധന ആരംഭിച്ചത്. പനിയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചാൽ ആശുപത്രിയിലേക്ക് മാറ്റാൻ ആംബുലൻസും ക്രമീകരിച്ചിട്ടുണ്ട്.
ആംബുലന്‍സുകളേയും ചരക്കുവാഹനങ്ങളേയും മാത്രമാണ് പരിശോധനയില്ലാതെ കടത്തി വിടുന്നത്. നിപ ബാധിച്ച 14കാരനുമായി സമ്പര്‍ക്കമുളള എല്ലാവരേയും ഉള്‍പ്പെടുത്തി വിശദമായ സമ്പര്‍ക്കപട്ടിക തയാറാക്കിയെന്നും കേരളം കൃത്യമായ പ്രതിരോധ മാര്‍ഗങ്ങള്‍ നടപ്പിലാക്കിയ സാഹചര്യത്തിൽ തമിഴ്നാട് നടത്തുന്ന പരിശോധന അനാവശ്യമാണന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.















