കാർവാർ ; അങ്കോളയിലെ ഷിരൂരിൽ മണ്ണിടിച്ചിൽ ഉണ്ടായതിന് പിന്നാലെ ആളുകൾ പ്രാണരക്ഷാർത്ഥം ഓടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് . ജൂലൈ 16ന് രാവിലെ 8.30നും 8.45നും ഇടയിലാണ് അങ്കോളയിലെ ഷിരൂരിൽ മണ്ണിടിച്ചിൽ ഉണ്ടായത്. ഇതിൽ ഷിരൂരിന് എതിർവശത്തുള്ള ഉളുവെരെ ഗ്രാമത്തിൽ സുനാമി പോലെ വെള്ളപ്പൊക്കമുണ്ടായി. വെള്ളപ്പൊക്കത്തിൽ അഞ്ചോളം വീടുകൾ തകരുകയും നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
സെന്നി ഹനുമന്ത ഗൗഡ (62) എന്ന വൃദ്ധയും ഒഴുക്കിൽപ്പെട്ടു മരിച്ചു. വെറും 10 മിനിറ്റിനുള്ളിൽ ഉലുവെരെ ഗ്രാമത്തിന്റെ പകുതിയും സാരമായി തകർന്നു. ഉലുവെരെ ഗ്രാമത്തിൽ വെള്ളപ്പൊക്കമുണ്ടായി ഏതാനും മിനിറ്റുകൾക്ക് ശേഷം പ്രദേശവാസിയാണ് മൊബൈൽ ഫോണിൽ ഈ വീഡിയോ പകർത്തിയത് . ജീവന് ഭയന്ന് ആളുകള് ഓടുന്നതും, റോഡുകളിലും വീടുകളിലും വെള്ളം കയറുന്നതും ദൃശ്യങ്ങളിലുണ്ട്. രക്ഷപെടാൻ അലറി വിളിച്ച് കരഞ്ഞാണ് പലരും ഓടുന്നത് .