2024ലെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ പട്ടിക പുറത്തുവിട്ട് ഹെൻലീ ഇൻഡക്സ്. ജപ്പാനെ വീഴ്‌ത്തി ഇത്തവണ ഒന്നാം സ്ഥാനത്ത് സിംഗപ്പൂരാണുള്ളത്. 195 രാജ്യങ്ങളിലേക്ക് വിസരഹിത പ്രവേശനം അനുവദിക്കുന്നതാണ് സിംഗപ്പൂർ പാസ്പോർട്ട്. രണ്ടാം സ്ഥാനത്ത് ജപ്പാൻ അടക്കം അഞ്ച് രാജ്യങ്ങളുണ്ട്. ഫ്രാൻസ്, ഇറ്റലി, ജെർമനി, സ്പെയിൻ എന്നീ രാജ്യങ്ങൾ രണ്ടാമത് ഇടംപിടിച്ചു. ഈ അഞ്ച് രാജ്യങ്ങൾക്ക് 192 രാജ്യങ്ങളിലേക്ക് വിസ ആവശ്യമില്ല. മൂന്നാം സ്ഥാനത്ത് ഓസ്ട്രിയ, ഫിൻലാൻഡ്, അയർലാൻഡ്, ലക്സംബർഗ്, നെതർലാൻഡ്സ്, സൗത്ത് കൊറിയ, സ്വീഡൻ എന്നീ രാജ്യങ്ങളാണ് വരുന്നത്. ഇവിടുത്തെ പാസ്പോർട്ട് ഉടമകൾക്ക് 191 രാജ്യങ്ങളിലേക്കാണ് വിസരഹിത പ്രവേശനം സാധ്യമാവുക.
പാസ്പോർട്ട് പട്ടികയിൽ നാലാം സ്ഥാനത്താണ് യുകെ. ഒപ്പം ന്യൂസിലാൻഡും നോർവേയും ബെൽജിയവും ഡെൻമാർക്കും സ്വിറ്റ്സർലാൻഡുമുണ്ട്. ഓസ്ട്രേലിയയും പോർച്ചുഗലും അഞ്ചാം സ്ഥാനം പങ്കിട്ടു. എട്ടാം സ്ഥാനത്തേക്ക് വീണിരിക്കുകയാണ് അമേരിക്ക (186 രാജ്യങ്ങളിലേക്ക് വിസരഹിത പ്രവേശനം).
ഇന്ത്യയുടെ സ്ഥാനം 82-ാം സ്ഥാനത്താണ്. ജനപ്രിയ ഡെസ്റ്റിനേഷനുകളായ ഇന്തോനേഷ്യ, മലേഷ്യ, തായ്ലാൻഡ് ഉൾപ്പടെ 58 രാജ്യങ്ങളിലേക്ക് ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് വിസരഹിത പ്രവേശനം സാധ്യമാണ്. കഴിഞ്ഞ തവണ 84 ആയിരുന്നു ഇന്ത്യയുടെ സ്ഥാനം.അയൽരാജ്യമായ പാകിസ്താൻ പട്ടികയിൽ 100-ാം സ്ഥാനത്താണ്. അഫ്ഗാനിസ്ഥാനാണ് പട്ടികയുടെ ഒടുവിലുള്ളത്. ഏറ്റവും ദുർബലമായ പാസ്പോർട്ടായി ഇതിനെ കണക്കാക്കുന്നു.
- Singapore (195 destinations)
- France, Germany, Italy, Japan, Spain (192)
- Austria, Finland, Ireland, Luxembourg, Netherlands, South Korea, Sweden (191)
- Belgium, Denmark, New Zealand, Norway, Switzerland, United Kingdom (190)
- Australia, Portugal (189)
- Greece, Poland (188)
- Canada, Czechia, Hungary, Malta (187)
- United States (186)
- Estonia, Lithuania, United Arab Emirates (185)
- Iceland, Latvia, Slovakia, Slovenia (184)















