ബോളിവുഡ് ചലച്ചിത്ര നിർമാതാവ് കൃഷൻ കുമാറിന്റെ മകൾ തിഷാ കുമാറിന്റെ വിയോഗം ഏവരെയും വേദനിപ്പിച്ചിരുന്നു. കാൻസർ ബാധിതയായി ചികിത്സയിലിരിക്കെയായിരുന്നു തിഷയുടെ അകാല വിയോഗം. 20 വയസായിരുന്നു. കഴിഞ്ഞ ദിവസം തിഷയുടെ സംസ്‌കാര ചടങ്ങുകൾക്കിടയിൽ നടന്ന സംഭവമാണ് ഇപ്പോൾ എല്ലാവരെയും കണ്ണീരണിയിക്കുന്നത്.
സിനിമാ മേഖലയിലെ ഒട്ടനവധി പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ ഗായകനും കൃഷൻ കുമാറിന്റെ ഉറ്റ സുഹൃത്തുമായ സോനു നിഗവും എത്തിയിരുന്നു. മകളുടെ വിയോഗത്തിൽ ഹൃദയം തകർന്നിരിക്കുന്ന കൃഷൻ കുമാറിനെ കണ്ടപ്പോൾ ആശ്വസിപ്പിക്കാനായി സമീപത്തെത്തിയതായിരുന്നു സോനു നിഗം. എന്നാൽ കൃഷൻ കുമാറിന്റെ പക്കലെത്തിയതും സോനു വികാരാധീനനാവുകയും അദ്ദേഹത്തിന്റെ മടിയിൽ കിടന്ന് സോനു പൊട്ടിക്കരയുന്ന കാഴ്ചയുമാണ് ഇപ്പോൾ ഏവരുടെയും ഉള്ളുലയ്‌ക്കുന്നത്.
View this post on Instagram
കാൻസർ ബാധിതയായി ജർമനിയിൽ ചികിത്സയിൽ കഴിയവെയാണ് തിഷ മരിച്ചത്. കൃഷൻ കുമാറിന്റെയും നടിയായിരുന്ന ടാന്യ സിംഗിന്റെയും ഏക മകളാണ് തിഷ കൃഷൻ കുമാർ. അനിൽ കപൂർ, ബോബി ഡിയോൾ, ഫർദീൻ ഖാൻ, ജാക്കി ഷറോഫ്, ഫർഹാൻ അക്തർ, നിർമ്മാതാവ് റിതേഷ് സിദ്ധ്വാനി, ഫറാ ഖാൻ, സാജിദ് ഖാൻ, നിർമ്മാതാവ് അനിൽ തദാനി, ജാവേദ് ജാഫെരി, റിതേഷ് ദേശ്മുഖ്, തുടങ്ങിയവർ തിഷയുടെ പ്രാർത്ഥനാ ചടങ്ങുകളിൽ പങ്കെടുത്തിരുന്നു.















