ദൈവം അവനെ എങ്ങനെയാണോ ഞങ്ങൾക്ക് തരുന്നത്, അത് അംഗീകരിക്കാൻ തയ്യാറായി കഴിഞ്ഞുവെന്ന് അർജുന്റെ സഹോദരീഭർത്താവ് ജിതിൻ. ആരോടും പരാതിയില്ലെന്നും വിമർശിച്ചവർക്കും പിന്തുണച്ചവർക്കും പ്രാർത്ഥിച്ചവർക്കും നന്ദി അറിയിക്കുന്നതായും ജിതിൻ പറഞ്ഞു.
കരയിൽ നിന്ന് 20 മീറ്റർ അകലെ 15 അടി താഴ്ചയിലാണ് ലോറി കണ്ടെത്തിയത്. ഇത് അർജുൻ ഓടിച്ചതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ലോറിക്കുള്ളിൽ അർജുൻ ഉണ്ടോയെന്നാകും ഇന്ന് പരിശോധിക്കുക. നാവികസേനയുനടെ മുങ്ങൽ വിദഗ്ധരാകും പരിശോധന നടത്തുക. ഇതിന് ശേഷമാകും ട്രക്ക് പുറത്തെടുക്കുക. ഡ്രോൺ ഉൾപ്പടെയുള്ള കൂടുതൽ ഉപകരണങ്ങൾ ഇന്നെത്തും.
ഡീപ് ഡൈവർമാർ പുഴയിലിറങ്ങി പരിശോധനകൾ നടത്തും. കൊളുത്തിട്ട് ഉയർത്തി ലോറി പുറത്തെടുക്കാനാണ് ശ്രമം. ഇതിനായി സ്കൂബ ഡൈവേഴ്സ് പുഴയിൽ ഇറങ്ങി ട്രക്കിൽ കൊളുത്തിട്ട് ഉറപ്പിച്ച് തിരികെ കയറണം. ഇതിന് ശേഷമേ ലോറി ഉയർത്താൻ സാധിക്കൂ. നടപടികൾ പുരോഗമിക്കുകയാണെന്ന് സൈന്യം ഇന്നലെ അറിയിച്ചിരുന്നു.















