പൊതുമേഖലാ ബാങ്കുകളിൽ ജോലി അന്വേഷിക്കുന്നവർക്ക് ഇത് സുവർണാവസരം. ക്ലാർക്ക് തസ്തികയിലേക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ അപേക്ഷ ക്ഷണിച്ചു. രാജ്യമൊട്ടാകെ 6,128 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ജൂലൈ 28 വരെ അപേക്ഷിക്കാം. കോരളത്തിൽ 106 ഒഴിവുകളാണുള്ളത്.
ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 20-28 വയസുകാർക്ക് അപേക്ഷിക്കാം. പട്ടികജാതി, പട്ടികവർഗം, ദിവ്യാംഗർ തുടങ്ങിയവർക്ക് വയസിളവ് നൽകുന്നുണ്ട്. ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് യോഗ്യത. 850 രൂപയാണ് അപേക്ഷാ ഫീസ്. എസ്.സി, എസ്.ടി, വിമുക്തഭടന്മാർ, ഭിന്നശേഷിക്കാർ എന്നിവർക്ക് 175 രൂപയാണ് ഫീസ്.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്‌ട്ര, കാനറ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവസീസ് ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, പഞ്ചാബ് &സിന്ധ് ബാങ്ക്, UCO ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവിടങ്ങളിലാകും നിയമനം. അപേക്ഷയ്‌ക്കും കൂടുതൽ വിവരങ്ങൾക്കുമായി www.ibps.in സന്ദർശിക്കുക.