മാളികപ്പുറം എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ടതാരമായി മാറിയ ദേവനന്ദയ്‌ക്ക് പിറന്നാൾ സമ്മാനമായി ഇന്നോവ ഹൈക്രോസ് . പുതിയ വാഹനം വാങ്ങിയതിന്റെ സന്തോഷം സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ച മാതാപിതാക്കൾ ദേവനന്ദയ്‌ക്ക് പിറന്നാൾ ആശംസകളും നേർന്നിട്ടുണ്ട്.
ഇന്നോവ ഹൈക്രോസ് ഹൈബ്രിഡിന്റെ ഉയർന്ന മോഡലാണ് ദേവനന്ദയുടെ പിതാവ് വാങ്ങിയത്. ഏകദേശം 30.98 ലക്ഷം രൂപയാണ് പുതിയ വാഹനത്തിന്റെ എക്സ്ഷോറൂം വില. സെക്കൻഡ് ഹാൻഡ് വാഹനമാണ് താരം സ്വന്തമാക്കിയത്.
ടൊയോട്ടയുടെ ജനപ്രിയ എംപിവി ഇന്നോവയുടെ പുതിയ മോഡൽ ഹൈക്രോസ് 2022 ലാണ് വിപണിയിലെത്തുന്നത്. പെട്രോൾ, പെട്രോൾ സ്ട്രോങ് ഹൈബ്രിഡ് എന്നിങ്ങനെ രണ്ടു എൻജിൻ ഓപ്ഷനുകളാണ് വാഹനത്തിനുള്ളത്.1987 സിസി എൻജിനാണ് പെട്രോൾ ഇന്നോവയ്‌ക്കു കരുത്തു പകരുന്നത്.















