ബെംഗളൂരു: കന്നഡ നടൻ ദർശൻ തൊഗുദീപയുടെ ഭാര്യ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറുമായി കൂടിക്കാഴ്ച നടത്തി. ഔദ്യോഗിക വസതിയിൽ എത്തിയാണ് വിജയലക്ഷ്മി ഡി.കെ ശിവകുമാറിനെ കണ്ടത്. ആരാധകനായ രേണുകസ്വാമിയെ കൊലപ്പെടുത്തിയ കേസിൽ ജയിലിലാണ് ദർശൻ തൊഗുദീപ.
എന്നാൽ ദർശന്റെയും വിജയലക്ഷ്മിയുടെയും മകൻ തന്റെ സ്കൂളിലാണ് പഠിച്ചിരുന്നതെന്നും, പുനർ പ്രവേശനത്തിന് വേണ്ടിയാണ് തന്നെ കണ്ടതെന്നുമായിരുന്നു ഡി.കെ ശിവകുമാറിന്റെ വിശദീകരണം. ഇക്കാര്യം പ്രിൻസിപ്പലുമായി സംസാരിക്കാമെന്ന് താൻ അവരോട് പറഞ്ഞെന്നും ശിവകുമാർ പറഞ്ഞു.
രമണഗരയിൽ കഴിഞ്ഞദിവസം നടന്ന പരിപാടിയ്‌ക്കിടെ ദർശന് നേരെ അനീതി നടന്നിട്ടുണ്ടെങ്കിൽ സഹായിക്കുമെന്ന് ശിവകുമാർ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിജയലക്ഷ്മി വീട്ടിൽ എത്തിയത്. ആരാധകനായ രേണുകസ്വാമിയെ കൊലപ്പെടുത്തിയ കേസിൽ ദർശനും സുഹൃത്തും നടിയുമായ പവിത്ര ഗൗഡയും ജയിലിലാണ്.















