വിജയവാഡ: ആന്ധ്രാപ്രദേശ് സർക്കാർ വിജയവാഡയിലെ ആരോഗ്യസർവ്വകലാശായുടെ ഡോ. വൈഎസ്ആർ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് (YSRUHS) എന്ന പേര് എൻടിആർ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് (NTRUHS) എന്നാക്കി മാറ്റി. ഇതിനായുള്ള നിയമനിർമ്മാണം, ഡോ വൈഎസ്ആർ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് (ഭേദഗതി) ബിൽ, 2024 ബുധനാഴ്ച നിയമസഭയിൽ പാസാക്കി. 1986-ൽ NT രാമറാവു സ്ഥാപിച്ച ഈ സർവ്വകലാശാലയുടെ പേര് 2022-ൽ YSRCP സർക്കാർ NTRUHS എന്നതിൽ നിന്ന് YSRUHS എന്നാക്കി മാറ്റിയതാണ്
ആരോഗ്യ, കുടുംബക്ഷേമ, മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി വൈ. സത്യ കുമാർ അവതരിപ്പിച്ച ബില്ലിനെ , ടിഡിപി എംഎൽഎമാരായ ഗദ്ദെ രാംമോഹൻ, കെ. രഘു രാമകൃഷ്ണ രാജു, സി. അരവിന്ദ ബാബു, ബിജെപിയുടെ കാമിനേനി ശ്രീനിവാസ്, വി. പാർത്ഥസാരഥി എന്നിവർ പിന്തുണച്ചു.
എൻടി രാമറാവുവാണ് എൻടിആർയുഎച്ച്എസ് സ്ഥാപിച്ചതെന്നും എന്നാൽ നിർഭാഗ്യവശാൽ സർവകലാശാലയുടെ പേരിൽ നിന്ന് ‘എൻടിആർ’ നീക്കം ചെയ്തെന്നും സത്യ കുമാർ പറഞ്ഞു. മുൻ മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡിയുടെ സങ്കുചിത മനോഭാവമാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
യൂണിവേഴ്സിറ്റിയിൽ നിന്ന് പാസായ ലക്ഷക്കണക്കിന് മെഡിക്കൽ വിദ്യാർത്ഥികൾക്ക് പേരുമാറ്റം വലിയ ബുദ്ധിമുട്ടുണ്ടാക്കി, കാരണം അവരുടെ പഠനകാലത്ത് ഔദ്യോഗിക രേഖകളിൽ ‘NTRUHS’ ആയിരുന്നു, എന്നാൽ അവരുടെ സർട്ടിഫിക്കറ്റുകൾ ‘YSRUHS’ എന്ന പേരിൽ വിതരണം ചെയ്തു, അദ്ദേഹം പറഞ്ഞു.
ജഗൻ മോഹൻ റെഡ്ഢിയുടെ YSRCP സർക്കാർ 2022 ഒക്ടോബർ 31 നാണ് എൻടിആർയുഎച്ച്എസ് എന്ന പേര് ഡോ വൈഎസ്ആർ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് എന്നാക്കി മാറ്റിയത് .
ഇത് കൂടാതെ YSRCP സർക്കാർ ജഗൻ മോഹൻ റെഡ്ഢിയുടെയും രാജ ശേഖർ റെഡ്ഢിയുടെയും പേരിലേക്ക് മാറ്റിയ നിരവധി സർക്കാർ പദ്ധതികളും റദ്ദാക്കുകയോ പേര് മാറ്റുകയോ ചെയ്തു. സംസ്ഥാന സാമൂഹ്യക്ഷേമ വകുപ്പ് സെക്രട്ടറി കെ ഹർഷ വർദ്ധൻ ആറ് ക്ഷേമ പദ്ധതികളുടെ പേരുകൾ പുനർനാമകരണം ചെയ്തുകൊണ്ട് ഉത്തരവിറക്കി.
പട്ടികജാതിക്കാർക്കുള്ള ജഗനണ്ണ വിദ്യാദേവേന പദ്ധതിയുടെ പേര് ‘അംബേദ്കർ ഓവർസീസ് വിദ്യാനിധി’ എന്നാക്കി മാറ്റുക.
വൈഎസ്ആർ കല്യാണ മസ്തുവിന്റെ പേര് ‘ചന്ദ്രണ്ണ പേളി കാനുക’ എന്നാക്കി മാറ്റി. YSR വിദ്യോന്നതി പദ്ധതിയുടെ പേര് ‘NTR വിദ്യോന്നതി’ എന്നാക്കി മാറ്റി. ജഗനണ്ണ സിവിൽ സർവീസസ് ഇൻസെൻ്റീവിന്റെ പേര് ‘സിവിൽ സർവീസസ് എക്സാമിനേഷൻ ഇൻസെൻ്റീവ്’ എന്നാക്കി മാറ്റി.
വരും ദിവസങ്ങളിൽ കൂടുതൽ സ്കീമുകൾക്ക് പേരുമാറ്റമുണ്ടാകുമെന്ന് സാമൂഹ്യക്ഷേമ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
വൈഎസ്ആർസിപിയെ പ്രതിനിധീകരിക്കുന്ന നീല, വെള്ള, പച്ച നിറങ്ങൾ സർക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് നീക്കം ചെയ്യാനും സർക്കാർ ഉത്തരവിട്ടു. ജില്ലാ, ബ്ലോക്ക് തലങ്ങളിൽ സർക്കാർ നൽകുന്ന വിവിധ പദ്ധതികൾക്കും സർട്ടിഫിക്കറ്റുകൾക്കുമുള്ള എല്ലാ പട്ടാദാർ പാസ്ബുക്കുകളും ഗുണഭോക്തൃ കാർഡുകളും ജഗന്റെ ചിത്രവും വൈഎസ്ആർസിപിയുടെ നിറവും ഒഴിവാക്കി പുനഃപ്രസിദ്ധീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.
“വിവിധ പദ്ധതികളുടെ ഗുണഭോക്താക്കൾക്കിടയിൽ വിതരണം ചെയ്യുന്നതിനായി എല്ലാ സർക്കാർ രേഖകളിലും സർട്ടിഫിക്കറ്റുകളിലും റേഷൻ കാർഡുകളിലും ഭൂമിയുടെ പട്ടയങ്ങളിലും ആന്ധ്രാപ്രദേശ് സർക്കാരിന്റെ ഔദ്യോഗിക ചിഹ്നം മാത്രമേ അച്ചടിക്കാവൂ,” എന്ന് നിർദേശത്തിൽ ഉണ്ട്
ജഗന്റെ ഫോട്ടോ ചേർത്ത് വൈഎസ്ആർസിപി പാർട്ടി കോടിയുടെ നിറങ്ങളോടെ ഗുണഭോക്താക്കൾക്കിടയിൽ വിതരണം ചെയ്യാൻ ഉദ്ദേശിച്ചിരുന്ന രേഖകൾ പിൻവലിക്കാൻ റവന്യൂ വകുപ്പിന് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ രേഖകളുടെ കവർ പേജ് സർക്കാരിന്റെ ഔദ്യോഗിക ചിഹ്നത്തോടെ മാത്രമേ പുനഃപ്രസിദ്ധീകരിക്കുകയുള്ളൂ.