ഹരികൃഷ്ണൻസ് സിനിമ റിലീസ് ചെയ്ത് 26 വർഷങ്ങൾക്ക് ശേഷം ഗുപ്തന്റെ മോഹിനിവർമയും കൂട്ടുകാരും ഒത്തുചേർന്നു. നടൻ യദുകൃഷ്ണൻ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ച ചിത്രമാണ് ആരാധകരുടെ ഇടയിൽ വൈറലാകുന്നത്.
‘ഗുപ്തന്റെ മോഹിനിവർമയും കൂട്ടുകാരും, സിനിമ ഹരികൃഷ്ണൻസ്’ എന്ന അടിക്കുറിപ്പോടെയാണ് യദു ചിത്രം പങ്കുവെച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ, കൃഷ്ണ പ്രസാദ്, സുധീഷ് എന്നിവരെയാണ് ചിത്രങ്ങളിൽ കാണാനാകുന്നത്. നാലുപേരും ഒരുമിച്ച് ഒരു ഫ്രെയിമിൽ എത്തിയത് ‘അമ്മ’ സംഘടനയുടെ ജനറൽ ബോഡി മീറ്റിംഗിലാണ്. ഗുപ്തന്റെ മോഹിനിയും കൂട്ടുകാരുമായാണ് ഇവർ സിനിമയിൽ എത്തിയത്. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം ഈ സുഹൃത്തുക്കൾ ഒരുമിച്ച് കൂടിയിരിക്കുകയാണ്.
മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ചഭിനയിച്ച ഹരികൃഷ്ണന്‍സ്.ത്രത്തിൽ വളരെയധികം ശ്രദ്ധ നേടിയിട്ടുള്ള ഒരു ഗസ്റ്റ് റോൾ ആയിരുന്നു കുഞ്ചാക്കോ ബോബന്റേത്. യദു കൃഷ്ണൻ, കൃഷ്ണ പ്രസാദ്, സുധീഷ്, കൃഷ്ണ തുടങ്ങിയവരാണ് ചാക്കോച്ചന്റെ സുഹൃത്തുക്കളായി സിനിമയിൽ എത്തിയത്.















