ന്യൂഡൽഹി: കാർഗിൽ യുദ്ധദിവസത്തിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് ധീരയോദ്ധാക്കൾക്ക് ആദരവ് അർപ്പിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. ഭാരതമാതാവിനെ സംരക്ഷിച്ച ധീരസൈനികർക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കുന്നുവെന്നും രാഷ്‌ട്രപതി പറഞ്ഞു. എക്സിലൂടെയാണ് രാഷ്‌ട്രപതി ധീരജവാന്മാരെ അനുസ്മരിച്ചത്.
‘നമ്മുടെ ധീരജവാന്മാരുടെ അജയ്യമായ ധീരതയക്കും വീരകൃത്യത്തിനും ശ്രദ്ധാഞ്ജലി അർപ്പിക്കാനുള്ള അവസരമാണിത്. ധീര യോദ്ധാക്കളോടുള്ള നന്ദി ഓരോ ഇന്ത്യക്കാരനും അറിയിക്കണം. 1999-ൽ കാർഗിൽ മലമുകളിൽ ഭാരതമാതാവിനെ സംരക്ഷിച്ചുകൊണ്ട് പരമോന്നത ത്യാഗം സഹിച്ച ജവാന്മാർക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു.
ധീരന്മാരുടെ പവിത്രമായ സ്മരണയ്‌ക്ക് മുന്നിൽ വണങ്ങുകയും ചെയ്യുന്നു. അവരുടെ സേവനവും ത്യാഗവും ഓരോ ഭാരതീയനും പ്രചോദനമേകും. ജയ് ഹിന്ദ്! ജയ് ഭാരത്!.’- രാഷ്‌ട്രപതി കുറിച്ചു.
കാർഗിൽ യുദ്ധദിവസത്തിന്റെ വാർഷികത്തോടനുബന്ധിച്ച് ദ്രാസിലെ യുദ്ധസ്മാരകത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ധീര ജവാന്മാർക്ക് ആദരവർപ്പിച്ചു. സൈനികരുടെ ബലികുടീരങ്ങളിൽ അദ്ദേഹം പുഷ്പചക്രം അർപ്പിച്ചു. ചടങ്ങിൽ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.
कारगिल विजय दिवस हमारे सशस्त्र बलों के अदम्य साहस और असाधारण पराक्रम के प्रति कृतज्ञ राष्ट्र द्वारा सम्मान प्रकट करने का अवसर है। वर्ष 1999 में कारगिल की चोटियों पर भारत माँ की रक्षा करते हुए सर्वोच्च बलिदान देने वाले प्रत्येक सेनानी को मैं श्रद्धांजलि देती हूं और उनकी पावन…
— President of India (@rashtrapatibhvn) July 26, 2024