തിരുവനന്തപുരം: 2023-ലെ പ്രേംനസീർ – അരീക്കൽ ആയൂർവേദ ആശുപത്രി ദൃശ്യമാധ്യമ പുരസ്കാരം ജനം ടിവിക്ക്. മൂന്ന് പുരസ്കാരങ്ങളാണ് ജനംടിവിക്ക് ലഭിച്ചത്. മികച്ച ന്യൂസ് ചാനലായി ജനം ടിവിയെ തെരഞ്ഞെടുത്തു.
തിരുവനന്തപുരം ബ്യൂറോയിലെ സീനിയർ ക്യാമറാമാൻ അനൂജ് ബി.ജെ ആണ് മികച്ച ന്യൂസ് ക്യാമറാമാൻ. മികച്ച ആനുകാലിക ന്യൂസ് റിപ്പോർട്ടറായി ജനം ടിവി കോഴിക്കോട് ബ്യൂറോ റിപ്പോർട്ടർ ദിസ്നാ സുരേഷിനെയും തിരഞ്ഞെടുത്തു. പുരസ്കാരങ്ങൾ ഓഗസ്റ്റ് അവസാനം തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ സ്പീക്കർ എ.എൻ ഷംസീർ സമ്മാനിക്കും.
എസ്.ആർ ശക്തിധരൻ ചെയർമാനായ ജൂറിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്. പ്രേം നസീർ സുഹൃത് സമിതി, സംസ്ഥാന സെക്രട്ടറി, തെക്കൻ സ്റ്റാർ ബാദുഷ, അരീക്കൽ ആയുർവേദ ആശുപത്രി മാനേജിംഗ് ഡയറക്ടർ ഡോക്ടർ സ്മിത്ത് കുമാർ, പ്രോഗ്രാം കോ-ഓഡിനേറ്റർ ഗോപൻ ശാസ്തമംഗലവും പുരസ്കാര പ്രഖ്യാപനത്തിൽ പങ്കെടുത്തു.















