ഇന്റർനെറ്റില്ലാതെ മറ്റൊരു ഫോണിലേക്ക് ഫയലുകൾ അയക്കാൻ സാധിക്കുന്ന ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്. ബീറ്റാ വേർഷനിൽ ഫയലുകൾ കൈമാറാനായി നിയർ ബൈ ഷെയർ ഫീച്ചർ അവതരിപ്പിച്ചതായാണ് വിവരം.
പുതിയ ഫീച്ചർ ഉപയോഗിച്ച് ഡോക്യുമെന്റുകൾ, വീഡിയോകൾ, ഫോട്ടോകൾ തുടങ്ങിയവ കൈമാറാം. ഇന്റർനെറ്റില്ലാതെ ഇവ കൈമാറ്റം ചെയ്യാമെന്നതാണ് സവിശേഷത. ആൻഡ്രോയിഡിൽ നിന്ന് ഐഫോണിലേക്ക് എച്ച്ഡി വീഡിയോകൾ വരെ കൈമാറാൻ ഫീച്ചർ സഹായിക്കും. ക്യൂആർ കോഡ് സ്കാൻ ചെയ്ത് ഫയലുകൾ പങ്കിടാമെന്നും റിപ്പോർട്ടുണ്ട്.
ഫോട്ടോയും വീഡിയോയും എളുപ്പത്തിൽ തിരഞ്ഞെടുക്കുന്നതിനായി ആൽബം പിക്കർ ഫീച്ചറും വാട്സ്ആപ്പ് ഉടൻ പുറത്തിറക്കുമെന്നാണ് വിവരം. ഗാലറി ടാബിന് പകരം ആൽബം പിക്കർ വിൻഡോയാകും. ഇതും ബീറ്റാ വേർഷനിൽ പരീക്ഷിക്കുന്നതയാണ് വിവരം.















