ബെംഗളൂരു ; ആട്ടിറച്ചി എന്ന പേരിൽ ബെംഗളൂരുവിലെ ഹോട്ടലുകളിൽ പട്ടിയിറച്ചി വിളമ്പുന്നതായി ആരോപണം. പരാതികളെ തുടർന്ന് 150 കാർട്ടൺ മാംസം പിടിച്ചെടുത്ത് അവയുടെ സാമ്പിളുകൾ പരിശോധനയ്‌ക്ക് അയച്ചു. ആർപിഎഫിനെയും ഇവിടെ വിന്യസിച്ചിട്ടുണ്ട്.
ജയ്പൂരിൽ നിന്നാണ് മാംസം നിറഞ്ഞ കാർട്ടണുകൾ ഇന്നലെ വൈകിറ് ബെംഗളൂരുവിലെ കെസിആർ സിറ്റി റെയിൽവേ സ്റ്റേഷനിൽ എത്തിയത് . 150 പെട്ടികളാണ് ഉണ്ടായിരുന്നത്. എന്നാൽ ആട്ടിറച്ചി എന്ന പേരിൽ എത്തിയ ഈ പെട്ടികളിൽ പട്ടിയിറച്ചിയാണുള്ളതെന്ന ഗോസംരക്ഷൻ പുനീത് കേരഹള്ളി പരാതി നൽകി . തുടർന്ന് ബിബിഎംപി ആരോഗ്യ ഉദ്യോഗസ്ഥരും കോട്ടൺപേട്ട് ഏരിയയിലെ പോലീസും സ്ഥലത്തെത്തി. കാർട്ടണുകൾ പിടിച്ചെടുത്ത് സാമ്പിളുകൾ എടുത്ത് എഫ്എസ്എസ്എഐ (ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ) പരിശോധനയ്‌ക്കായി അയച്ചു. മാംസം ഏത് മൃഗത്തിൻ്റേതാണെന്നും എഫ്എസ്എസ്എഐ അന്വേഷിക്കുന്നുണ്ട്.
5,000 കിലോ മാംസമാണ് പിടിച്ചെടുത്തത് . ആട്ടിറച്ചി കിലോയ്‌ക്ക് 800 രൂപയായിരിക്കെ, കിലോയ്‌ക്ക് 600 രൂപ നിരക്കിലാണ് ഈ ഇറച്ചി വിപണിയിൽ വിൽക്കുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ പോലീസ് കണ്ടെത്തി.ഇത് ഉദ്യോഗസ്ഥരുടെ സംശയം വർധിപ്പിച്ചിട്ടുണ്ട്. ഇറച്ചി കയറ്റി അയച്ചത് അബ്ദുൾ റസാഖ് എന്ന പേരിലാണ് . ഈ ചരക്കുമായി ബന്ധപ്പെട്ട നിയമപരമായ രേഖകൾ തന്റെ പക്കലുണ്ടെന്നാണ് അബ്ദുൾ റസാഖ് പറയുന്നത് .
പ്രാദേശിക ഭക്ഷണശാലകളിൽ വിളമ്പുന്ന മാംസത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് നേരത്തെയും ബിബിഎംപിക്ക് പരാതി ലഭിച്ചിരുന്നു .