തന്നെ മിമിക്രി പഠിപ്പിച്ചത് എ.എ റഹീം ആണെന്ന് മിമിക്രി കലാകാരനും നടനുമായ നോബി മാർക്കോസ്. റഹീം ഗംഭീര അഭിനയമാണെന്നും എല്ലാ നാടകങ്ങളും വൈറൽ ആണെന്നും നോബി പ്രതികരിച്ചു. തന്നെയും എ.എ റഹീമിനെയും കാണാൻ ഒരുപോലെയാണെന്ന് അഖിൽ കവലയൂരും പറഞ്ഞു. ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഇരുവരും.
“ഞാനും എ.എ റഹീമും അയൽപക്കക്കാരാണ്. സ്കൂളിൽ പഠിക്കുന്ന സമയം. മോണോ ആക്ടും മിമിക്രിയും എന്നെ ആദ്യം പഠിപ്പിക്കുന്നത് എ.എ റഹീം അണ്ണനാണ്. സ്കൂളിൽ പഠിക്കുന്ന സമയത്ത് പുള്ളി ഭയങ്കര അഭിനയം ആയിരുന്നു. പുള്ളിയുടെ നാടകങ്ങളെല്ലാം വൈറലായിരുന്നു”-നോബി മാർക്കോസ് പറഞ്ഞു.
“എന്നെ കാണുമ്പോൾ ആൾക്കാർ പറയും എ.എ റഹീമിന്റെ ഡ്യൂപ്പാണെന്ന്. ഞങ്ങൾ ഒരു ഫംഗ്ഷന് പോയി. സാമ്യം ഉണ്ടെന്ന് പറഞ്ഞ് പലരും കമന്റ് ഇടാറുണ്ട്. അദ്ദേഹത്തോട് പലരും പറഞ്ഞിട്ടുണ്ട്. ടിവിയിൽ ഒരു പയ്യനുണ്ട്, കാണാൻ അതുപോലെ തന്നെയാണെന്ന്”- അഖില്‍ കവലയൂരും പറഞ്ഞു.