സാപ്പിയുടെ വേർപാടിൽ നിന്നും ഇനിയും മുക്തമായിട്ടില്ല സിദ്ദിഖും കുടുംബവും. എന്നാൽ ആ സങ്കടത്തിന് ഒരൽപം ആശ്വാസമേകാൻ കുഞ്ഞതിഥിയെ വരവേൽക്കുകയാണ് സിദ്ദിഖും കുടുംബവും. മകൻ ഷഹീൻ സിദ്ദിഖിനും, ഭാര്യ അമൃതയ്‌ക്കും കുഞ്ഞ് പിറന്ന സന്തോഷമാണ് ഇന്ന് സിദ്ദിഖിന് . ഇൻസ്റ്റഗ്രാമിലൂടെ ഷഹീനും ഭാര്യ അമൃതയും ചേർന്നാണ് സന്തോഷ വാർത്ത പങ്കു വെച്ചത്.
ആ രണ്ട് കുഞ്ഞു കാലുകളാൽ ഞങ്ങളുടെ വീട് അൽപം കൂടി വളർന്നു. ‘ദുഅ ഷഹീൻ’ എന്ന കുഞ്ഞു മാലാഖയുടെ വരവോടെ ഞങ്ങൾ അനുഗ്രഹിക്കപ്പെട്ടു.” എന്നാണ് ഭാര്യ അമൃത ദാസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഒപ്പം കുഞ്ഞിന്റെ രണ്ട് കാലുകളിൽ രണ്ട് വലിയ മോതിരം ഇട്ടിരിക്കുന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട്. ജൂലൈ 10നാണ് ഇരുവർക്കും കുഞ്ഞ് ജനിച്ചത്. എന്നാൽ വിവരം പുറത്ത് പറയുന്നത് ഇപ്പോഴാണ്.
2022 മാർച്ചിലായിരുന്നു ഇരുവരുടേയും വിവാഹം. വിവാഹ റിസപ്ഷനിൽ വെച്ചാണ് സാപ്പിയെ ആളുകൾ അറിയുന്നത്. സോഷ്യല്‍ മീഡിയ സജീവമായതോടെ സാപ്പി എന്ന് വിളിപ്പേരുള്ള റാഷിന്റെ പിറന്നാള്‍ ആഘോഷത്തില്‍ നിന്നുള്ള ചിത്രങ്ങളും വിഡിയോകളുമെല്ലാം സിദ്ദിഖും മകന്‍ ഷഹീന്‍ സിദ്ദിഖും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്‌ക്കാറുണ്ടായിരുന്നു.
കുടുംബത്തിന്റെ പൊന്നോമനയായാണ് വളര്‍ന്നത്. സാപ്പിയുടെ അവസാന പിറന്നാളിന്റെ ചിത്രങ്ങള്‍ ഷഹീന്‍ പങ്കുവച്ചിരുന്നു. വിഷു സദ്യ ആസ്വദിച്ചു കഴിക്കുന്ന സാപ്പിയുടെ ചിത്രങ്ങള്‍ കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് ശ്രദ്ധനേടിയിരുന്നു.















