കൊല്ലം; പള്ളിമുക്കിൽ കുതിരയെ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ പോലീസ് കേസ് എടുത്തു . കുതിര ഉടമ ഷാനവാസിന്റെ പരാതിയിൽ ഇരവിപുരം പോലീസാണ് കേസെടുത്തത് . സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നതായും പോലീസ് വ്യക്തമാക്കി.
സംഘത്തിൽ ഉൾപ്പെട്ട മൂന്നു പേരെ തിരിച്ചറിഞ്ഞതായും പോലീസ് പറഞ്ഞു . ക്രിമിനൽ കേസുകളിൽ അടക്കം ഉൾപ്പെട്ടവരാണ് പ്രതികൾ. ഗര്‍ഭിണിയായ കുതിരയ്‌ക്കാണ് ക്രൂരമർദ്ദനമേറ്റത്. കുതിരയെ ഒരു സംഘം യുവാക്കള്‍ തെങ്ങില്‍ കെട്ടി വളഞ്ഞിട്ട് തല്ലുകയായിരുന്നു . കുതിരയുടെ ദേഹമാസകലം മുറിവേറ്റു. കാലുകളിലും കണ്ണിന് സമീപവും പരിക്കുണ്ട്. ദേഹമാകെ അടിയേറ്റ് നീരുമുണ്ട്.