അടുക്കളയിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ഇഞ്ചി. ആൻ്റി-ഇൻഫ്ലമേറ്ററി, ആന്റി ഓക്സിഡൻ്റ് ഗുണങ്ങൾ അടങ്ങിയ ഇഞ്ചി ആരോഗ്യത്തിനും ഗുണം നൽകുന്നുെവന്ന് നമുക്ക് അറിയാവുന്ന കാര്യമാണ്. എന്നാൽ തലമുടിക്കും ചർമ്മത്തിനും ഇഞ്ചി ഗുണമേകുന്നുവെങ്കിലോ?
ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന ജിഞ്ചറോൾ എന്ന സംയുക്തമാണ് ശരീരത്തിന് ആവശ്യമായ ഗുണങ്ങൾ നൽകുന്നത്. വിറ്റാമിനുകൾ, പോഷകങ്ങൾ, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയിരിക്കുന്ന ഇഞ്ചി കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കും. ചർമ്മത്തിനും തലമുടിക്കും ഇഞ്ചി ഉപയോഗിക്കേണ്ടത് ഇങ്ങനെ..
- തേനിനൊപ്പം ഇഞ്ചിനീര് ചേർത്ത് പുരട്ടുന്നത് മുഖക്കുരുവിനെ തുരത്താൻ സഹായിക്കും.
- മുടിക്കൊഴിച്ചിലകറ്റാനും ഇഞ്ചി സഹായിക്കും. ഇതിലെ ജിഞ്ചറോൾ എന്ന സംയുക്തം തലയോട്ടിയിലെ രക്തയോട്ടം വർദ്ധിപ്പിക്കുന്നു. ഇഞ്ചി നീര് തലയോട്ടിയിൽ പുരട്ടുന്നത് നല്ലതാണ്. 20 മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്.
- ഇഞ്ചിനീര് ഒലിവ് ഓയിലോ വെളിച്ചെണ്ണയോ ചേർത്ത് പുരട്ടിയാൽ മുടിയുടെ തിളക്കമേറും.
- ഷാംപൂവിനൊപ്പം ഇഞ്ചി നീര് ചേർത്താൽ താരനെ തുരത്താം.
- മുടി വളരാനായി സവോള നീരിനൊപ്പം ഇഞ്ചി നീര് ഉപയോഗിക്കാം. അര മണിക്കൂർ തലയോട്ടിയിൽ തേച്ച് പിടിപ്പിച്ച് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം.
വിദഗ്ധ ഡോക്ടറുടെ നിർദ്ദേശം പ്രകാരം മാത്രമേ ഇവ ഉപയോഗിക്കാവൂ.















