ഒളിമ്പിക്സ് ഷൂട്ടിംഗിൽ ഇന്ത്യക്ക് വീണ്ടും മെഡൽ പ്രതീക്ഷ നൽകി അർജുൻ ബാബുത. 10 മീറ്റര്‍ എയര്‍റൈഫിൾ വിഭാഗത്തിലാണ് പുരുഷ താരം ഫൈനലിൽ കടന്നത്. 630.1 പോയിന്റുമായി താരം ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ആദ്യ എട്ടിലെത്തുന്ന താരങ്ങളാണ് ഫൈനലിൽ എത്തുക. നാളെയാണ് മെഡൽ റൗണ്ട്. ഇതേ വിഭാഗത്തിൽ മത്സരിച്ച ഇന്ത്യൻ താരം സന്ദീപ് സിംഗിന് 12-ാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 629.3 പോയിന്റാണ് താരത്തിന് നേടാനായത്.
ഈ വിഭാഗത്തിൽ ചൈനയുടെ ലിഹാവോ ഷെങ് ആണ് ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. അർജന്റീനയുടെ മാർസെലോ ജൂലിയൻ രണ്ടാമതും ഇറ്റലിയുടെ ഡാനിലോ ഡെന്നിസ് മൂന്നാമതും ഫിനിഷ് ചെയ്തു. നേരത്തെ വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ മനു ഭാക്കർ ഇന്ത്യക്ക് ആദ്യ മെഡൽ സമ്മാനിച്ചിരുന്നു. ഈ വിഭാഗത്തിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരവുമായി. വെങ്കലമാണ് താരം നേടിയത്.