മാർവൽ സിനിമാറ്റിക് യൂണിവേഴ്സിനെ (MCU) ഇഷ്ടപ്പെടുന്നവർക്ക് ഒരിക്കലും മറക്കാനാവാത്ത കഥാപാത്രമാണ് അയേൺമാൻ. അവഞ്ചേഴ്സ് Endgame അവസാനിക്കുമ്പോൾ പ്രേക്ഷകരുടെ പ്രിയ അയൺമാൻ ഇല്ലാതായിരുന്നു. റോബർട്ട് ഡൗണി ജൂനിയർ അനശ്വരമാക്കിയ ടോണി സ്റ്റാർക്ക് എന്ന കഥാപാത്രത്തെ സ്നേഹിക്കുന്ന ആരാധകർക്ക് ഏറെ സന്തോഷം നൽകുന്ന പ്രഖ്യാപനമാണ് മാർവൽ സിനിമാറ്റിക് യൂണിവേഴ്സ് നടത്തിയിരിക്കുന്നത്. മാർവൽ സ്റ്റുഡിയോസിലേക്ക് റോബർട്ട് ഡൗണി ജൂനിയർ തിരിച്ചുവരുന്നുവെന്ന് മാർവൽ സ്റ്റുഡിയോസ് ഹെഡ് കെവിൻ ഫീജെ അറിയിച്ചു.
View this post on Instagram
“New mask, same task” എന്ന അടിക്കുറിപ്പോടെ റോബർട്ട് ഡൗണി ജൂനിയർ ഇൻസ്റ്റഗ്രാമിൽ ഇക്കാര്യം അറിയിക്കുകയും ചെയ്തു. അവഞ്ചേഴ്സ് ഡൂംസ്ഡേ (Avengers Doomsday) എന്ന പുതിയ ചിത്രത്തിൽ ഡോ. ഡൂം എന്ന കഥാപാത്രവുമായാണ് മാർവൽ സ്റ്റുഡിയോസിലേക്ക് താരം തിരികെയെത്തുന്നത്. ഫെന്റാസ്റ്റിക് ഫോറിലെ വില്ലൻ കഥാപാത്രമാണ് ഡോ. ഡൂം. അവഞ്ചേഴ്സ് ഡൂംസ്ഡേ 2026 മെയ് മാസത്തിലാണ് റിലീസ് ചെയ്യുക. അവഞ്ചേഴ്സ് സീരീസുകളുടെ സംവിധായകരായ റസ്സോ ബ്രദേഴ്സും മാർവൽ സ്റ്റുഡിയോസിലേക്ക് ഇതിലൂടെ തിരിച്ചുവരികയാണെന്ന പ്രത്യേകതയുമുണ്ട്. ഇതുകൂടാതെ ‘Avengers Secret Wars’ എന്ന ചിത്രവും മാർവൽ സ്റ്റുഡിയോസ് പ്രഖ്യാപിച്ചിട്ടുണ്ട്. 2027 മെയ് മാസത്തിലായിരിക്കും ഇതിന്റെ റിലീസ്.
View this post on Instagram
മാർവൽ കോമിക് പുസ്തകങ്ങളിലൂടെ ലോകത്തിന് സുപരിചതനായ സൂപ്പർവില്ലനാണ് ഡോ. ഡൂം. Victor Von Doom എന്നാണ് യഥാർത്ഥ പേര്. മാർവൽ കഥാപാത്രങ്ങളെ സൃഷ്ടിച്ചെടുത്ത സ്റ്റാൻ ലീ തന്നെയാണ് Victor Von Doomന്റേയും സ്രഷ്ടാവ്. 1962ൽ ഇറങ്ങിയ ഫെന്റാസ്റ്റിക് ഫോർ 5ലാണ് ഡോ.ഡൂം ആദ്യമായി സ്ക്രീനിലെത്തിയത്. അപാര ബുദ്ധിശക്തിയാൽ പ്രതിഭ തെളിയിച്ച കഥാപാത്രമാണ് ഡോ. ഡൂം. ശാസ്ത്രങ്ങളിലും ജാലവിദ്യകളിലും മാസ്റ്ററാണ് അദ്ദേഹം. സാങ്കൽപ്പിക രാജ്യമായ ലാത്വേറിയ അടക്കിഭരിക്കുന്ന സ്വേച്ഛാധിപതി കൂടിയാണ് ഡോ. ഡൂം.