അഗർത്തല: അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന 23 ബംഗ്ലാദേശികൾ അറസ്റ്റിൽ. ശനിയാഴ്ച അഗർത്തല റെയിൽവേ സ്റ്റേഷനിൽ വച്ചാണ് ഇവർ പോലീസ് പിടിയിലാകുന്നത്. സംഭവത്തിൽ ഇടനിലക്കാരനായി പ്രവർത്തിച്ച ഒരാളെയും ഗവൺമെൻ്റ് റെയിൽവേ പോലീസ് (ജിആർപി) അറസ്റ്റ് ചെയ്തിട്ടുണ്ട്.
അറസ്റ്റിലായ എല്ലാവരും ബംഗ്ലാദേശിലെ ചപ്പായ് നവാബ്ഗഞ്ച് ജില്ലയിൽ നിന്നുള്ളവരാണെന്ന് പോലീസ് പറഞ്ഞു. റാം സാഹ (24), എംഡി അസ്മൗൾ ഹോക്ക് (20), ജാക്കിർ ഹുസൈൻ (40), എംഡി സാഹിൻ അലി (26), ഇബ്രാഹിം ഖലീൽ (23), സാഹിൻ ആലം (28), നയൻ അലി (19), എം ഡി ഇലാഹി ഹുസൈൻ (21), എം ഡി തായിബ് ഹുസൈൻ (19), എം ഡി ദലിം (19), എം ഡി അബ്ദുൾ അജിജ്, എം ഡി സൈഫുൽ ഇസ്ലാം (25), സഹാബുദ്ദീൻ ഷെക്ക് (33), എം ഡി ഷാഹിദുൽ ഇസ്ലാം (20), എം ഡി സുമൻ (26) ), എംഡി അമീറുൾ ഇസ്ലാം (24), ഹാജികുൽ ബാബു (26), റാംജൻ ഷെക് (19), എംഡി മിജാനൂർ (24), അലി അക്ബർ (36), സക്കിൽ ഷെക് (19), എംഡി റെഹാൻ എസ്കെ (19) എന്നിവരാണ് പോലീസ് പിടിയിലായത്.
സംഭവത്തിൽ ഇടനിലക്കാരനായി പ്രവർത്തിച്ച എംഡി സെലിം റീജ (27) യും പൊലീസ് പിടിയിലായിട്ടുണ്ട്. അറസ്റ്റിലായവർ എന്തുതരം പ്രവൃത്തികളിലാണ് ഏർപ്പെട്ടിരുന്നതെന്നും അവർക്ക് മറ്റെന്തെങ്കിലും ബന്ധമുണ്ടോ എന്നും അന്വേഷിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു.















