കാർഗിൽ വിജയ ദിവസത്തിൽ രാജ്യം മുഴുവൻ അനുസ്മരിച്ചപ്പോൾ ചെഗുവേരയുടെ ഇന്ത്യാ സന്ദർശനത്തിന്റെ 65-ാം വാർഷികമാണ് സിപിഎം ആഘോഷിച്ചതെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. മൂവാറ്റുപുഴ നിർമ്മല കോളേജിൽ നിസ്കരിക്കാൻ അനുമതി ആവശ്യപ്പെട്ട് മതമൗലിക വാദികൾക്ക് പിന്തുണ നൽകിയ എസ്എഫ്ഐ ഉൾപ്പെടെയുള്ള സംഘടനകളെയും അദ്ദേഹം വിമർശിച്ചു.
’24 മണിക്കൂറിനുള്ളിൽ ഉണ്ടായ 3 സംഭവങ്ങൾ. മൂവാറ്റുപുഴ നിർമ്മല കോളേജിൽ നിസ്കരിക്കാൻ അനുമതി ആവശ്യപ്പെട്ട് മതമൗലിക വാദികൾ. പിന്തുണയുമായി എസ്എഫ്ഐ. സിപിഐയുടെ ബാങ്ക് ഓഫ് ഇന്ത്യ സ്റ്റാഫ് യൂണിയന്റെ ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ പാകിസ്താൻ മുൻ പ്രസിഡൻ്റ് പർവേസ് മുഷാറഫിന് ആദരം.
കാർഗിൽ വിജയ ദിവസ് രാഷ്‌ട്രം മുഴുവൻ ആഘോഷിക്കുമ്പോൾ ചെഗുവേരയുടെ ഇന്ത്യാ സന്ദർശനത്തിന്റെ 65-ാം വാർഷികം ആഘോഷിക്കുന്ന സിപിഎം. ഇതിനെ എതിർക്കുന്നത് വർഗ്ഗീയതയും രാഷ്‌ട്രീയവും മൂലമാണ് എന്ന് തോന്നുന്നു എങ്കിൽ നിങ്ങൾക്ക് സ്വതന്ത്ര ചിന്താഗതി നഷ്ടമായി എന്നും നമ്മുടെ രാഷ്‌ട്രം അപകടത്തിലാണ് എന്നും കരുതണം. അതല്ല മതത്തിനും രാഷ്‌ട്രീയത്തിനും അതീതമായി ഇതിനെ ചെറുത്ത് തോൽപ്പിക്കണം എന്നാണ് ചിന്ത എങ്കിൽ കേരളത്തെ തോൽപ്പിക്കാൻ രാഷ്‌ട്ര വിരുദ്ധന്മാർക്ക് ഇനിയും കാത്തിരിക്കണം എന്നർത്ഥം.’- സന്ദീപ് വാചസ്പതി കുറിച്ചു.















