ബോക്സിംഗ് റിംഗിൽ മെഡൽ ലക്ഷ്യമിട്ട് ഇന്ത്യൻ താരം നിഖാത് സരീൻ. റൗണ്ട് ഓഫ് 32-ൽ 50 കിലോഗ്രാം വിഭാഗത്തിലെ ആദ്യ മത്സരത്തിൽ ജർമനിയുടെ മാക്സി കരീന ക്ലോറ്റ്സെറിനെ കീഴ്പ്പെടുത്തിയാണ് സരീൻ ആദ്യ 16-ൽ ഇടംപിടിച്ചത്. ആദ്യ റൗണ്ടിൽ പിന്നിട്ട് നിന്ന ശേഷമാണ് മുൻ ലോക ചാമ്പ്യൻ മുന്നേറിയത്. ശേഷിച്ച രണ്ടു റൗണ്ടിലും 10-9ന് ജയിച്ചാണ് അവസാന 16-ൽ ഇടംപിടിച്ചത്. ഓഗസ്റ്റ് ഒന്നിന് നടക്കുന്ന പ്രീക്വാര്‍ട്ടറില്‍ ചൈനയുടെ വു യുവിനെയാണ് സരീന്‍ നേരിടുക.
മേരി കോമിനോട് ട്രയൽസ് തോറ്റതോടെ രണ്ട് തവണ ലോക ചാമ്പ്യനായ സരീന് ടോക്കിയോയിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനായിരുന്നില്ല. അതിനുശേഷം, 52 കിലോഗ്രാം വിഭാഗത്തിൽ രണ്ട് ലോക കിരീടങ്ങളും കോമൺവെൽത്ത് ഗെയിംസിൽ ഒരു സ്വർണവും കഴിഞ്ഞ വർഷം ഏഷ്യൻ ഗെയിംസിൽ വെങ്കലവും നേടി വമ്പൻ തിരിച്ചുവരവ് നടത്തി.















