ക്ലാസ്മുറിയിൽ നിസ്കരിക്കണമെന്നാവശ്യപ്പെട്ട് മൂവാറ്റുപുഴ നിർമല കോളേജ് പ്രിൻസിപ്പലിന് വിദ്യാർത്ഥികൾ തടഞ്ഞുവച്ച സംഭവത്തിൽ പ്രതികരിച്ച് റിപ്പബ്ലിക്കൻ പാർട്ടിയുടെ ദേശീയ വൈസ് പ്രസിഡൻറ് നുസ്രത്ത് ജഹാൻ. എല്ലാ സ്ഥലത്തും നിസ്കരിക്കണമെന്ന് പറഞ്ഞ് നിർബന്ധം പിടിക്കാൻ പറ്റില്ലെന്നും ഏത് പടച്ചോനെയാണ് ഇവർ തോൽപ്പിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും അവർ ജനം ടിവിയോട് പറഞ്ഞു.
ശാന്തമായി ദൈവവുമായി സംസാരിക്കുന്ന സമയമാണ് നിസ്കാരം. നാമം ജപിക്കാനൊരുങ്ങുമ്പോൾ കൈയും കാലും വെള്ളം ചേർത്ത് ശുദ്ധിയാക്കി വേണം വേദ പുസ്തകമെടുക്കാനെന്ന് വേദത്തിൽ പറയുന്നത്. ഇതുതന്നെയാണ് നിസ്കാരത്തിലും ചെയ്യുന്നത്. ഇങ്ങനെ ചെയ്യേണ്ട നിസ്കാരം പ്രിൻസിപ്പലിനോട് വഴക്കുണ്ടാക്കി, കൊടി പിടിച്ചാണോ നിസ്കരിക്കാൻ പോകേണ്ടതെന്നും നുസ്രത്ത് ജഹാൻ ചോദിച്ചു.
പ്രതിഷേധത്തിന് ചുക്കാൻ പിടിക്കുന്ന എസ്എഫ്ഐ, എംഎസ്എഫ് വിദ്യാർത്ഥി സംഘടകളെയും നുസ്രത്ത് ജഹാൻ വിമർശിച്ചു. എസ്എഫ്ഐയ്‌ക്ക് എന്നാണ് ദൈവവും പടച്ചോമുമൊക്കെ ഉണ്ടായിതെന്ന് മനസിലാകുന്നില്ലെന്നും അവർ പറഞ്ഞു. കോളേജിൽ നിസ്കാര മുറി വേണമെന്ന് വാശി പിടിക്കുന്നവർ എന്തുകൊണ്ടാണ് പള്ളികളിൽ സ്ത്രീകൾക്ക് നിസ്കരിക്കാൻ സൗകര്യമൊരുക്കാത്തതെന്നും നുസ്രത്ത് ചോദിച്ചു.















