വയനാട്: ഉരുൾപൊട്ടലുണ്ടായ സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജില്ലാതല കൺട്രോൾ റൂം തുറന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അടിയന്തര സാഹചര്യങ്ങളിൽ ആരോഗ്യ സേവനം ലഭ്യമാവാൻ 8086010833, 9656938689 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വൈത്തിരി, കൽപ്പറ്റ, മേപ്പാടി, മാനന്തവാടി ആശുപത്രികൾ ഉൾപ്പെടെ എല്ലാ ആശുപത്രികളും സജ്ജമാണ്. രാത്രി തന്നെ എല്ലാ ആരോഗ്യ പ്രവർത്തകരും സേവനത്തിനായി എത്തിയിരുന്നു. കൂടുതൽ ആരോഗ്യ പ്രവർത്തകരുടെ സംഘത്തെ വയനാട്ടിൽ വിന്യസിക്കും.
രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. സ്ഥലത്തേക്ക് കൂടുതൽ എൻഡിആർഎഫ് സംഘങ്ങളെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. റവന്യൂ മന്ത്രികെ. രാജൻ അടക്കം നാല് മന്ത്രിമാർ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി തിരിച്ചിട്ടുണ്ട്. ഇതജുവരെ ഒൻപത് പേരുടെ മൃതദേഹമാണ് കണ്ടെടുത്തത്. 39 പേർ പരിക്കുകളോടെ ആശുപത്രിയിൽ തുടരുകയാണ്.















