വയനാട്: ദുരന്തമുഖത്ത് നിന്ന് ആശ്വാസ വാർത്ത. വയനാട് മുണ്ടക്കൈ ചെളിയില്‍ പുതുഞ്ഞു കിടക്കുന്ന ആളെ രക്ഷിച്ചു. അൻപതോളം രക്ഷാപ്രവർത്തകർ എത്തിയാണ് രക്ഷാപ്രവർത്തം നടത്തിയത്. മേപ്പാടി മുണ്ടക്കൈ സർക്കാർ യുപി സ്കൂളിന് സമീപത്താണ് കുടുങ്ങി കിടന്നിരുന്നത്.
എന്നാൽ രക്ഷപ്പെടുത്തിയ ആൾക്ക് എത്രത്തോളം പരിക്കുണ്ടെന്ന് വ്യക്തമല്ല. രക്ഷാപ്രവർത്തകർ സ്ട്രക്ചറിൽ താങ്ങി പുറത്തെത്തിക്കാനുളള ശ്രമങ്ങൾ തുരുകയാണ്. വെള്ളത്തിന്റെ കുത്തൊഴുക്ക് ശക്തമായതിനാൽ ദൗത്യം അതീവ ദുഷ്കരമാണെന്ന് പ്രദേശവാസിയായ ജബ്ബാർ പറഞ്ഞു.















