വയനാട്: ഉരുൾപൊട്ടൽ കനത്തനാശം വിതച്ച മുണ്ടക്കൈയിൽ എൻഡിആർഎഫ് സംഘം എത്തി. ആദ്യഘട്ടത്തിൽ അഞ്ചംഗസംഘമാണ് പുഴ മുറിച്ച് കടന്നത്. പരിക്കേറ്റവരെ റോപ്പ് വഴിയാണ് മറുകരയിൽ എത്തിക്കുന്നത്. വടംകെട്ടി സാഹസികമായി രക്ഷിച്ച സ്ത്രീയെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
എന്നാൽ മലമുകളിലേക്ക് രക്ഷാസംഘത്തിന് ഇതുവരെ എത്താൻ സാധിച്ചിട്ടില്ല. മൃതദേഹങ്ങൾ അടക്കം റോപ്പിൽ സ്ട്രച്ചർ കെട്ടിവെച്ചാണ് മറുകരയിൽ എത്തിക്കുന്നത്.
പ്രദേശത്ത് കാലവസ്ഥ പ്രതികൂലമായതിൽ രക്ഷാദൗത്യം അത്യന്തം ദുഷ്കരമാണ്. പ്രായമായവരേയും പരിക്കേറ്റവരേയും പുറത്ത് എത്തിക്കാണ് ആദ്യഘട്ടത്തിൽ ശ്രമം.















