പ്രൊബേഷനിലുള്ള വിവാദ ഐഎഎസ് ഉദ്യോഗസ്ഥ പൂജ ഖേദ്കറുടെ പ്രൊവിഷണൽ കാൻഡിഡേച്ചർ( ഉപധികളോട പരീക്ഷ എഴുതാൻ നൽകിയ അനുമതി) റദ്ദാക്കി യു.പി.എസ്.സി. ഭാവിയിൽ കമ്മിഷൻ നടത്തുന്ന ഒരു പരീക്ഷയും ഇവർക്ക് എഴുതാനാകില്ല. പരീക്ഷകളിൽ ആജീവനാന്തം വിലക്കാണ് ഏർപ്പെടുത്തിയത്.
കേന്ദ്ര പഴ്സനേൽ മന്ത്രാലയം നിയോഗിച്ച ഏകാംഗ അന്വേഷണ കമ്മിഷൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിൽ ഐഎഎസ് ഉറപ്പാക്കാൻ ഒബിസി നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ്, കാഴ്ചാപരിമിതി രേഖകൾ എന്നിവ ഇവർ ദുരുപയോഗം ചെയ്തതായി കണ്ടെത്തി.
“യുപിഎസ്‌സി ലഭ്യമായ രേഖകൾ ശ്രദ്ധാപൂർവം പരിശോധിക്കുകയും CSE-2022 നിയമങ്ങളുടെ വ്യവസ്ഥകൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിന് പൂജ കുറ്റക്കാരിയാണെന്ന് കണ്ടെത്തി. CSE-2022-ലേക്കുള്ള അവളുടെ താത്കാലിക ഉദ്യോഗാർത്ഥിത്വം റദ്ദാക്കുകയും ഭാവിയിലെ എല്ലാ പരീക്ഷകളിൽ നിന്നും അവരെ സ്ഥിരമായി ഡിബാർ ചെയ്യുകയും ചെയ്തു” യുപിഎസ്‌സിയുടെ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.















